അഹമ്മദാബാദ്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലീങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകളില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞൈടുപ്പില്‍ 350 ഓളം വരുന്ന സീറ്റുകളില്‍ ബി.ജെ.പിക്ക് വേണ്ടി മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നെന്ന് ന്യൂനപക്ഷ മോര്‍ച്ച നേതാവ് മെഹ്ബൂബ് അലി ചിസ്റ്റി അവകാശപ്പെട്ടു.
അതുകൊണ്ട് നിയമസഭാ മണ്ഡലങ്ങളിലും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ പക്ഷം. കഴിഞ്ഞ് ദിവസം നടന്ന പാര്‍ലമെന്ററി കാര്യ യോഗത്തില്‍ പാര്‍ട്ടി ടിക്കറ്റിനായി നിരവധി മുസ്‌ലിം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെന്നും ചിസ്റ്റി വ്യക്തമാക്കി.
ജമാല്‍പൂര്‍-ഖാദിയ, വെജ്‌ലാപൂര്‍, തുടങ്ങി ആറോളം മണ്ഡലങ്ങളിലേക്ക് ഇതിനോടകം ന്യൂനപക്ഷ മോര്‍ച്ച അവകാശവാദമുന്നയിച്ചിട്ടുണ്ട്. 61 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് ജമാല്‍പൂര്‍ ഖാദിയ.
ജമാല്‍പൂരില്‍ നിന്ന് ഉസ്മാന്‍ ഗാഞ്ചിക്ക് അവസരം നല്‍കണമെന്ന് പ്രദേശത്തെ പുരോഹിതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉസ്മാന്‍ ഗാഞ്ചിക്ക് നിലവില്‍ ബി.ജെ.പിയുമായി നല്ല ബന്ധമാണുള്ളത്.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സയ്യീദും സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിച്ചിരുന്നില്ല.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച് സദ്ഭാവന മിഷന്‍ ഫലം കണ്ടിരുന്നില്ല.