ജയ്പൂര്‍: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജസ്ഥാനില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. വംശഹത്യ ലക്ഷ്യം വെച്ചുള്ള വിദ്വേഷ കൊലപാതകവും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. മുസ്‌ലിംകളും ദളിതരുമാണ് പ്രധാന ഇരകള്‍. ഭരണത്തുടര്‍ച്ചയ്ക്ക് ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ക്രമസമാധാന പാലനം പരാജയപ്പെട്ട സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് രാജസ്ഥാന്‍.
ഗോരക്ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയക്കൊലകളും ആക്രമണവും പലകുറി സംസ്ഥാനത്ത് നടന്നു. പെഹ്ലുഖാനാണ് അദ്യത്തെ ഇര. സംഭവത്തില്‍ അക്രമികളെ പൊലീസ് വെറുതെ വിട്ടത് ഭരണപരാജയമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പശുക്കടത്ത് ആരോപിച്ച് പൊലീസാണ് തലിം ഹുസൈനെ കൊന്നത്. ലൗജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്‌റാസുലിനെ സംഘപരിവാര്‍ ഭീകരന്‍ ചുട്ടെരിച്ചത് രാജസ്ഥാനിലെ രാജ്‌സമ്പന്ദ് ജില്ലയിലാണ്.
ജയ്‌റാം ശ്രീറാം എന്ന് വിളിക്കാത്തതിനാണ് മുസ്ലിം യുവാവിന് ജീവന്‍ നഷ്ടപ്പെട്ടത്. കുതിരപ്പുറത്ത് സഞ്ചരിച്ചതിന് ദളിതനെ മര്‍ദിച്ചതും രാജസ്ഥാനിലാണ്. മേവാത്തില്‍ അടുത്തിടെയാണ് റക്ബര്‍ ഖാന്‍ എന്നയാളെ ആള്‍കൂട്ടം ക്രൂരമായി മര്‍ദിച്ചത്.
2015മുതല്‍ ഇതുവരെ ഇത്തരത്തില്‍ 39 ആക്രമണങ്ങള്‍ നടന്നു. ആനംസ്റ്റി ഇന്റര്‍ നാഷണലിന്റെ കണക്കില്‍ ന്യൂനപക്ഷത്തിന് വാസയോഗ്യമല്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് രാജസ്ഥാന്‍. ഒന്നാമത് ഉത്തര്‍ പ്രദേശും രണ്ടാമത് രാജസ്ഥാനുമാണ്. മൂന്നിടങ്ങളിലും ബി.ജെ.പി.യാണ് ഭരിക്കുന്നത്.
ഇത്തരം അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ത്തികൊണ്ടുവരാനാണ് അവര്‍ ലക്ഷ്യമിടുന്നത്.അടുത്ത തെരഞ്ഞെടുപ്പില്‍ ദളിത്-മുസ്‌ലിം വോട്ടുകള്‍ ഏകീകരിച്ച് തെരഞ്ഞെടുപ്പ് വിജയമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്.