ബി.ജെ.പിക്ക് തിരിച്ചടി; പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ ന്യൂനപക്ഷ നേതാക്കളുടെ കൂട്ടരാജി
national news
ബി.ജെ.പിക്ക് തിരിച്ചടി; പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ ന്യൂനപക്ഷ നേതാക്കളുടെ കൂട്ടരാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th January 2020, 11:03 pm

ഭോപ്പാല്‍: ബി.ജെ.പിക്ക് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് മദ്ധ്യപ്രദേശില്‍ ന്യൂനപക്ഷ നേതാക്കളുടെ കൂട്ടരാജി. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് നാല്‍പ്പത്തിയൊന്ന് മൈനോറിറ്റി സെല്‍ നേതാക്കള്‍ രാജി വെച്ചത്.

ഒരു വിഭാഗത്തെ മാത്രം ഇകഴ്ത്തിക്കാട്ടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കടുത്ത വിവേചനം പാര്‍ട്ടിക്കുള്ളില്‍ നിന്നും നേരിട്ടെന്നും നേതാക്കള്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്യാമപ്രസാദ് മുഖര്‍ജിയുടേയും വാജ്‌പേയിയുടെയും നിലപാടുകള്‍ പാര്‍ട്ടി മറന്നു പോയെന്നും ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട് മോശമാണെന്നും മൈനോറിറ്റി സെല്‍ സംസ്ഥാന പ്രസിഡണ്ടിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.

മോദിയും അമിത്ഷായും ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും രാജിക്കത്തില്‍ പറയുന്നു. ന്യൂനപക്ഷ നേതാക്കളുടെ രാജിയ്‌ക്കെതിരെ ബി.ജെ.പിയും രംഗത്തു വന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും നേതാക്കളെ തെറ്റിദ്ധരിപ്പിച്ചതാണ് രാജിക്ക് കാരണമെന്ന് ബി.ജെ.പി നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.