|

ഗോരക്ഷാ സംഘങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയന്യൂനപക്ഷ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അക്രമം നടത്തുന്ന ഗോരക്ഷാ സംഘങ്ങളെ സര്‍ക്കാര്‍ അപലപിക്കണമെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വബോധം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹമ്മദ്


ന്യൂദല്‍ഹി: പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോട് നടപടി ആവശ്യപ്പെട്ട് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്റെ കത്ത്.

അക്രമം നടത്തുന്ന ഗോരക്ഷാ സംഘങ്ങളെ സര്‍ക്കാര്‍ അപലപിക്കണമെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വബോധം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ നസീം അഹമ്മദ് രാജ്‌നാഥ് സിങ്ങിനെഴുതിയ കത്തില്‍ പറയുന്നു.

mewat

അക്രമം സംഘടിപ്പിക്കുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകരുതെന്നും രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും കത്തില്‍ പറയുന്നു. അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

അതേ സമയം ബീഫിന്റെ പേരില്‍ അതിക്രമങ്ങള്‍ നടന്ന ഹരിയാനയിലെ മേവത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അടങ്ങുന്ന രണ്ടംഗ സംഘം സന്ദര്‍ശിക്കും.

Video Stories