കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ തേടുന്നതില്‍ തെറ്റില്ലെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് സി.പി. ജോണിന്റെ പരാമര്‍ശം.
ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിരോധിക്കുന്നതിനായി ന്യൂനപക്ഷ സംഘടനകളുടെ പിന്തുണ തേടുന്നതില്‍ തെറ്റില്ലെന്നാണ് സി.പി. ജോണ്‍ പറഞ്ഞത്.
ഭൂരിപക്ഷ വർഗീയതയുടെ ആക്രമണത്തിന്റെ ഇരകളാണ് ന്യൂനപക്ഷ സംഘടനകളെന്നും ആ ഇരകളോടൊപ്പം നില്‍ക്കണമെന്നും സി.പി. ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗീയത ആണെങ്കിലും ന്യൂനപക്ഷങ്ങളോടൊപ്പം നില്‍ക്കണം. അങ്ങനെ നിന്നാല്‍ മാത്രമേ ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്നും സി.പി. ജോണ്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വര്‍ഗീയത ആണെങ്കിലും പിന്തുണക്കണമെന്നാണോ പറയുന്നതെന്നാണ് മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചത്.
തുടര്‍ന്ന്, ന്യൂനപക്ഷങ്ങളെ പിന്തുണച്ചാല്‍ മാത്രമേ അവരെ മതേതരത്വത്തിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സി.പി. ജോണ്‍ പറഞ്ഞു.
ന്യൂനപക്ഷ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വ്യത്യസ്തമായി കാണണമെന്നും സി.പി. ജോണ്‍ സംസാരിച്ചു. എന്നാല്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയാല്‍ അവര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അവരുടെ ഒപ്പം നില്‍ക്കണം. അല്ലാത്തപക്ഷം അവര്‍ കൂടുതല്‍ തീവ്രമായ സമീപനത്തിലേക്ക് പോകുമെന്നും സി.പി. ജോണ്‍ പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. 2016ല്‍ തനിക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അന്ന് തന്റെ എതിരാളി കുമ്മനം രാജശേഖരനാണെന്നുമാണ് കെ. മുരളീധരന്‍ പറഞ്ഞത്.
2019 മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തെ പിന്തുണക്കാന്‍ തീരുമാനിച്ചുവെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ കെ. മുരളീധരന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ ലഭിച്ചതെന്നും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി പിന്തുണ കൊടുത്തുകാണുമെന്നുമാണ് സതീശന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
വര്‍ഗീയ സംഘടനകളുടെ പിന്‍ബലത്തിലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജയിച്ചതെന്നായിരുന്നു വിമര്‍ശനം.
Content Highlight: Minorities are victims of majority communalism: C.P. John