തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ വിവാദ ചോദ്യവുമായി സാക്ഷരതാ മിഷന്‍. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ എന്നാണ് ചോദ്യം.
രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. സാക്ഷരത മിഷനുവേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്.
സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നത് പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പ്രതികരണം.
സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തു നിന്ന് മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണെന്നും ആരോപണമുണ്ട്.
എട്ട് മാര്‍ക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യമാണ് വിവാദമായിരിക്കുന്നത്. മെയ് മാസത്തില്‍ നടക്കേണ്ട പരീക്ഷയാണ് കഴിഞ്ഞ ദിവസം നടന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Minorities a threat to India? Literacy Mission with Controversial Question in Equivalency Exam