തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ വിവാദ ചോദ്യവുമായി സാക്ഷരതാ മിഷന്‍. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ എന്നാണ് ചോദ്യം.
രണ്ടാം വര്‍ഷ സോഷ്യോളജി ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം ഉള്‍പ്പെടുത്തിയത്. സാക്ഷരത മിഷനുവേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്.
സാക്ഷരത മിഷനാണ് ചോദ്യങ്ങള്‍ നല്‍കുന്നത് പരീക്ഷാ നടത്തിപ്പ് മാത്രമാണ് തങ്ങളുടെ ചുമതലയെന്നാണ് ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പ്രതികരണം.
സോഷ്യോളജി സിലബസില്‍ ഇങ്ങനെയൊരു ഭാഗമില്ലെന്നും ഈ ചോദ്യം സിലബസിന് പുറത്തു നിന്ന് മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണെന്നും ആരോപണമുണ്ട്.