സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി, ഭീഷണിയൊഴിയാതെ അമേരിക്ക; ക്യാപിറ്റോൾ മന്ദിരം അടച്ചു
World News
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി, ഭീഷണിയൊഴിയാതെ അമേരിക്ക; ക്യാപിറ്റോൾ മന്ദിരം അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th January 2021, 10:29 pm

വാഷിം​ഗ്ടൺ: . സുരക്ഷാഭീഷണിയെ തുടർന്ന് യു.എസ് ക്യാപിറ്റോൾ മന്ദിരം രണ്ട് ദിവസത്തേക്ക് അടച്ചു.ചെറിയ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ കൂടുതൽ കർക്കശമാക്കിയത്. ക്യാപിറ്റോൾ കോംപ്ലക്സിനകത്തേക്ക് പുതുതായി ആർക്കും പ്രവേശിക്കാനും അവിടെ താമസിക്കുന്നവർക്ക് പുറത്തേക്ക് പോകാനോ പാടില്ല. ശക്തമായ പൊലീസ് കാവലിലാണ് പ്രദേശമിപ്പോഴുള്ളത്.

ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡൻ പ്രസിഡ‍ന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് യു.എസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോൾ സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ചിരിക്കുന്നത്. 25000ത്തിലധികം ദേശീയ സുരക്ഷാ ​ഗാഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. എഫ്.ബി.ഐയുടെ സുരക്ഷാ മുന്നറിയിപ്പ് കണക്കിലെടുത്ത് നേരത്തെ തന്നെ വാഷിം​ഗ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഡെമോക്രാറ്റിക് പ്രസിഡന്റ് ജൊ ബൈഡന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ സായുധ കലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ അമേരിക്കയില്‍ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സായുധ പ്രക്ഷോഭം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് എഫ്.ബി.ഐ നല്‍കിയത്.

ക്യാപിറ്റോളില്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് ഡെമോക്രാറ്റുകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അവതരിപ്പിച്ച ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായിരുന്നു.

 

ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളില്‍ കലാപം അഴിച്ചുവിട്ടതിന് പിന്നാലെയാണ് അമേരിക്കയില്‍ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Minor fire triggers lockdown at US Capitol two days before Biden’s inauguration