യു.പിയില്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച ദളിത് പെണ്‍കുട്ടിയെ തീവെച്ചു
UP
യു.പിയില്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച ദളിത് പെണ്‍കുട്ടിയെ തീവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th May 2018, 7:23 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ച പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ തീവച്ചു. അസമാഗര്‍ ജില്ലയിലെ ഫരിഹ ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഗ്രാമവാസിയായ മുഹമ്മദ് ഷായ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. നമ്പര്‍ നല്‍കാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതോടെ പ്രതി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍ക്കാരാണ് തീയണച്ചത്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.


Read | റിയാദിനെ ലക്ഷ്യമാക്കി തൊടുത്ത ഹൂതി മിസൈല്‍ ആക്രമണം സൗദി തകര്‍ത്തു


ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ സദര്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വാരണാസി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിന്റെ 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പുറമെ എസ്.എസി-എസ്.ടി നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് സാമുദായിക പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ സേനയെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.