| Monday, 25th June 2018, 3:05 pm

ജോലി വാഗ്ദാനം ചെയ്ത് 15കാരിയെ ഗോരഖ്പൂര്‍ ആശുപത്രിയിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവാതെ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോരഖ്പൂര്‍: ജോലി വാഗ്ദാനം ചെയ്ത് 15കാരിയെ ഗോരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെത്തിച്ച് മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.


Also Read:സുഷമാ സ്വരാജിനെതിരെ സൈബര്‍ ആക്രമണം; ട്വീറ്റുകള്‍ക്കൊണ്ട് ചിലര്‍ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിയുടെ പ്രതികരണം


നഴ്‌സിന്റെ ജോലി ഓഫര്‍ ചെയ്ത് ഒരു യുവതിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുള്‍പ്പെടെ നാലുപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. എന്നാല്‍ രണ്ടുപേര്‍ക്കെതിരെ മാത്രമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഫ്‌റോസ്, സൊണാലി എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് എസ്.എച്ച്.ഒ ഗുലാബ് യാദവ് പറയുന്നത്. “പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.” അദ്ദേഹം പറഞ്ഞു.


Also Read:സഖ്യം വേണ്ടെങ്കില്‍ പിരിഞ്ഞുപോകാം; ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ച് ജെ.ഡി.യു


ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. ബല്‍മാപൂര്‍ സ്വദേശിയായ പെണ്‍കുട്ടി ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നത്.

ജോലി അന്വേഷിക്കുകയായിരുന്ന സൊണാലി പത്തുദിവസം മുമ്പ് ബല്‍മാപൂര്‍ ബസ് സ്റ്റേഷനില്‍ വെച്ചാണ് സൊണാലിയെ കാണുന്നത്. ബി.ആര്‍.ഡി ആശുപത്രിയില്‍ നഴ്‌സിന്റെ ജോലി വാഗ്ദാനം ചെയ്ത് സൊണാലി പെണ്‍കുട്ടിയെ വിലിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച ഉച്ചയോടെ ഗോരഖ്പൂരിലെത്തിയ പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചതും സൊണാലിയായിരുന്നു. അവിടെ ജോലിക്കെത്തിയവരെന്ന് പറഞ്ഞ് മൂന്ന് യുവാക്കളെ സൊണാലി പരിചയപ്പെടുത്തിയെന്നാണ് പെണ്‍കുട്ടി പറയുന്നത്.


Also Read:ഇത് അവളെ അപമാനിക്കുന്ന തീരുമാനം; ദിലീപിനെ തിരിച്ചെടുത്ത അമ്മയോട് ചോദ്യങ്ങളുമായി വനിതാ സംഘടന


വൈകുന്നേരത്തോടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ബേണ്‍ വാര്‍ഡിലേക്ക് അഫ്രോസിനൊപ്പം പോകാന്‍ സൊണാലി പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. അഫ്രോസ് തന്നെ ബേണ്‍ വാര്‍ഡിന്റെ ടെറസിലേക്ക് കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. പിന്നീട് മറ്റുരണ്ട് യുവാക്കളും എത്തി തന്നെ ബലാത്സംഗം ചെയ്യുകയാണുണ്ടായതെന്നും പെണ്‍കുട്ടി പറഞ്ഞു.

We use cookies to give you the best possible experience. Learn more