| Wednesday, 10th November 2021, 8:56 am

പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ച കേസില്‍ പിതാവിന് വന്‍ തുക പിഴശിക്ഷ. പതിനേഴുകാരന്‍ വാഹനമോടിച്ചതിന് അച്ഛന് 25000 രൂപയാണ് ശിക്ഷ വിധിച്ചത്.

തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്.

കഴിഞ്ഞ മേയ് അഞ്ചിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവ് ചെയ്യുന്നതായി കണ്ടെത്തിയത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more