മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള വനിത ടി-ട്വന്റിയില്‍ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി ഓഫ് സ്പിന്‍ ഓള്‍ റൗണ്ടര്‍ മിന്നു മണിയെ തിരഞ്ഞെടുത്തിരിക്കുന്നു. കേരള ജനതയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് മിന്നു മണിയെ തേടി വന്നിരിക്കുന്നത്. നവംബര്‍ 29, ഡിസംബര്‍ 1, 3 തീയതികളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ബംഗ്ലാദേശിനെതിരായ വനിത ടി-ട്വന്റി പരമ്പരയിലാണ് മിന്നു മണി ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ഈ വര്‍ഷം ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ വനിത ടീമിലും മിന്നു ഉണ്ടായിരുന്നു.
നിലവില്‍ നാല് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റുകളാണ് മിന്നു സ്വന്തമാക്കിയത്. 5.27 എക്കണോമിയും 11.6 ആവറേജുമാണ് മിന്നു മണിക്ക് ഉള്ളത്. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് എ ടീമും തമ്മില്‍ നടക്കുന്ന മത്സര പരമ്പരയില്‍ കേവലം നാല് മത്സരങ്ങള്‍ കളിച്ച മിന്നുവിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയമിച്ചത് ഈ വയനാട്ടുകാരിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസയാണ്.
ഇന്ത്യ (എ) : മിന്നു മണി (ക്യാപ്റ്റന്‍), കനിക അഹൂജ, ഉമ ചേത്രി (വിക്കറ്റ് കീപ്പര്‍), ശ്രേയങ്ക പാട്ടീല്‍, ജി. ത്രിഷ, വൃന്ദ ദിനേശ്, ജ്ഞാനാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസ്ത്, റാഷി കനോജിയ, മന്നത്ത് കശ്യപ്, അനുഷ ബാറെഡ്ഡി, മോണിക പട്ടേല്‍, കഷവീ ഗൗതം, ജന്‌റിമണി കലിത, പ്രകാശിനി നായിക് എന്നിവരാണ് ടീമില്‍ ഉള്ളത്.
Content Highlight: Minnu Mani will captain the women’s T20 series against England