| Monday, 21st January 2019, 11:42 pm

മിന്നല്‍ മുരളി; നാടന്‍ സൂപ്പര്‍ ഹീറോ ആയി ടൊവിനോ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ ചിത്രത്തില്‍ ഒന്നിക്കുന്നു. ഒരു നാടന്‍ സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. “അങ്ങനെ “ഗോദ”ക്കു ശേഷം ഞാനും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു നാടന്‍ സൂപ്പര്‍ഹീറോ പടം ആണ്. “മിന്നല്‍ മുരളി”. സോഫിയ പോള്‍ ആണ് നിര്‍മ്മാണം .കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ വരുന്നുണ്ട്. കൊറേ അധികം പണിയുണ്ട് ചെയ്തു തീര്‍ക്കാന്‍. പക്ഷെ അധികം വൈകില്ല”- ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

ടൊവിനോയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ട് ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയാ പോളും ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ബേസില്‍ ജോസഫും ടൊവിനോയും ഒരുമിച്ച ഗോദ എന്ന ചിത്രം വാണിജ്യപരമായി മികച്ച നേട്ടം കൊയ്തിരുന്നു.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സലിം അഹ്മദ് സംവിധാനം ചെയ്യുന്ന “ദി ഓസ്‌കര്‍ ഗോസ് റ്റു” എന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ തിയ്യേറ്ററുകളിലെത്താനിരിക്കുന്ന അടുത്ത ചിത്രം.

Latest Stories

We use cookies to give you the best possible experience. Learn more