| Monday, 31st August 2020, 7:26 pm

'ഇന്റര്‍നാഷണല്‍ സൂപ്പര്‍ ഹീറോസ് പ്ലീസ് സ്റ്റെപ്പ് ബാക്ക്'; കട്ട ലോക്കല്‍ സൂപ്പര്‍ ഹീറോ ആയി ടൊവിനോ; മിന്നല്‍ മുരളി ടീസര്‍ ഇറങ്ങി; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ ടീസര്‍ പുറത്തുവിട്ടു. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മുണ്ട് കൊണ്ട് മുഖം മറച്ച നാടന്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

അന്യ ഭാഷ സിനിമയിലേക്കുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ആദ്യത്തെ ചുവടുവെപ്പുകൂടിയാണ് മിന്നല്‍ മുരളി. 80 ശതമാനത്തിലധികം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കാന്‍ ഉള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്നീ സിനിമകളുടെ ആക്ഷന്‍ ഡയറക്ടറായ വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.

ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്ന ചിത്രത്തിന് ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

സ്നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് മാമുക്കോയ, ബിജുക്കുട്ടന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: MINNAL MURALI Official Teaser in five language out

Latest Stories

We use cookies to give you the best possible experience. Learn more