| Saturday, 18th December 2021, 12:43 pm

സൂപ്പര്‍ ഹീറോ ടെസ്റ്റിനായി മിന്നല്‍ മുരളി; പ്രമോഷന്‍ വീഡിയോ പുറത്ത് വിട്ട് നെറ്റ്ഫ്‌ളിക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം ക്രിസ്മസ് റീലീസായി ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റീലീസ് ചെയ്യുന്നത്.

വളരെ കൗതുകപരമായ പ്രൊമോഷനാണ് മിന്നല്‍ മുരളിക്കായി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്നത്. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രണ്ടര മിനിട്ടുള്ള വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

സൂപ്പര്‍ഹീറോ ടെസ്റ്റിനെപ്പറ്റി ആലോചിച്ച് ടെന്‍ഷന്‍ അടിക്കുന്ന മിന്നല്‍ മുരളിയും മുരളിക്ക് മോട്ടിവേഷന്‍ കൊടുക്കുന്ന കുട്ടിയുമാണ് വീഡിയോയില്‍ ഉള്ളത്.

സ്‌ട്രെങ്ത് ടെസ്റ്റ് ചെയ്യാന്‍ ഗ്രേറ്റ് കാളിയും സ്പീഡ് ടെസ്റ്റ് ചെയ്യാന്‍ യുവരാജ് സിംഗും ആണ് ഉണ്ടാകുക എന്നും വീഡിയോയില്‍ പറയുന്നു. മിന്നല്‍ മുരളിയുടെ പ്രമോഷനുമായി ബന്ധപെട്ട് ഇരുവരും ഒരുമിച്ചുള്ള വീഡിയോകള്‍ വരും ദിവസങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിടും എന്നാണ് സൂചന.

കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മിന്നല്‍ മുരളിയുടെ സ്റ്റിക്കര്‍ ഒട്ടിച്ചു കൊണ്ടുള്ള പ്രൊമോഷന് തുടക്കം ആയിരുന്നു. മികച്ച പ്രതികരണമാണ് സാമൂഹ്യ മധ്യമങ്ങളിലും പുറത്തും ഇതിന് ലഭിച്ചത്.

ബിഗ് ബഡ്ജററ്റില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളി സംവിധാനം ചെയ്തത് ബേസില്‍ ജോസഫാണ്. ടോവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം , മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more