| Thursday, 23rd December 2021, 8:38 pm

മിന്നല്‍ മുരളി കാര്‍ട്ടൂണിന് മറുപടിയുമായി കേരള പൊലീസ്; വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് അണിയിച്ചൊരുക്കിയ മിന്നല്‍ മുരളി റിലീസിങ്ങിനൊരുങ്ങുമ്പോള്‍ തരംഗമായി മറ്റൊരു മിന്നല്‍ മുരളി. ‘മിന്നല്‍ മുരളി കേരള പൊലീസ് വേര്‍ഷനാ’ണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

മിന്നല്‍ മുരളി എന്ന സിവില്‍ പൊലീസ് ഓഫീസാണ് കേരള പൊലീസിന്റെ വേര്‍ഷനിലെ നായകന്‍. മോഷണം തടയുകയും, പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്‍മാരെ പിടിക്കുകയും ഗുണ്ടകളെ ഒതുക്കുകയയും ചെയ്യുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അരുണ്‍ ബി.ടിയാണ് വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

മനോജ് എബ്രഹാം ഐ.പി.എസ്സാണ് വീഡിയോയയുടെ ക്രിയേറ്റീവ് ഹെഡ്. നിധീഷ് സി. ആണ് എഡിറ്റിംഗും വി.എഫ്.എക്‌സും നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് പി.എസ്സിന്റെതാണ് പ്രൊജക്ട് ഡിസൈന്‍.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. കുറുക്കന്‍ മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ ഹീറോയായ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്.ടൊവിനോക്ക് ഒപ്പം മാമുക്കോയ, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമിഴ് ചലചിത്ര താരം ഗുരു സോമസുന്ദരമാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ.ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം എന്നിവരാണ്. സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍താന്‍ , ബഹുബലി 2 , നെറ്റ് ഫ്ലിക്‌സ് സീരിസുകളായ ലുസിഫര്‍ എന്നീവയുടെ ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെയും ആക്ഷന്‍ ഡയറക്ടര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Minnal Murali Kerala Police version

We use cookies to give you the best possible experience. Learn more