| Wednesday, 5th January 2022, 9:40 am

മിന്നല്‍ തരംഗം; വേള്‍ഡ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് മിന്നല്‍ മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകം മുഴുവന്‍ തരംഗമായി മലയാളത്തിന്റെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി. ലോകമാകെ ട്രെന്‍ഡിംഗ് മൂന്നിലാണ് മിന്നല്‍ മുരളി. ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തിലാണ് മിന്നല്‍ മുരളി മൂന്നാം സ്ഥാനത്തെത്തിയത്. 30 രാജ്യങ്ങളില്‍ ടോപ്പ് ടെന്‍ ലിസ്റ്റിലുമുണ്ട്. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

അര്‍ജന്റീന, ബഹമാസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോന്‍ഡൂറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനാഡ് ആന്‍ഡ് ടൊബാന്‍ഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് മിന്നല്‍ മുരളി ടോപ്പ് ടെന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്തത്.

നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.

സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: minnal murali in woeld trending list

We use cookies to give you the best possible experience. Learn more