| Sunday, 19th December 2021, 12:55 pm

ഗ്രേറ്റ് ഖാലിയുടെ മുന്നില്‍ സൂപ്പര്‍ ഹീറോ ടെസ്റ്റിന് പോയ മിന്നല്‍ മുരളി; കിടിലന്‍ പ്രോമോ വീഡിയോയുമായി നെറ്റ്ഫ്‌ളിക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: സമാനതകളില്ലാത്ത പ്രൊമോഷന്‍ ക്യംപെയിനാണ് നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് നടത്താറുള്ളത്. മിന്നല്‍ മുരളിയുടെ കാര്യവും വ്യത്യസ്തമല്ല. മിന്നല്‍ മുരളിയുടെ സൂപ്പര്‍ ഹീറോ ടെസ്റ്റുമായിട്ടാണ് നെറ്റ്ഫ്‌ളിക്‌സ് എത്തിയിരിക്കുന്നത്.

സൂപ്പര്‍ ഹീറോ ടെസ്റ്റിനായി ഗ്രേറ്റ് ഖാലിയുടെ അടുത്താണ് മിന്നല്‍ മുരളിയും ജോസ് മോനും എത്തിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ ടെസ്റ്റിനായി വരുന്ന മിന്നല്‍ മുരളിക്ക് പലവിധത്തില്‍ ഉള്ള ടെസ്റ്റുകള്‍ ഖാലി നല്‍കുന്നുണ്ട്.

‘മിന്നല്‍ മുരളി: മേക്കിങ് ഓഫ് എ സൂപ്പര്‍ ഹീറോ’ എന്ന തലക്കെട്ടോടെയാണ് നെറ്റ്ഫ്‌ളിക്‌സും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മിന്നല്‍ മുരളിയുടെ സ്റ്റിക്കര്‍ ഒട്ടിച്ചു കൊണ്ടുള്ള പ്രൊമോഷന് തുടക്കം ആയിരുന്നു. മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഇതിന് ലഭിച്ചത്.

ബിഗ് ബഡ്ജററ്റില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളി സംവിധാനം ചെയ്തത് ബേസില്‍ ജോസഫാണ്. ടോവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം , മാമുക്കോയ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ചിത്രം ഡിസംബര്‍ 24 ന് നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം.

നേരത്തെ മുംബൈ ജിയോ മാമി ഫിലിം ഫെസ്റ്റിവലില്‍ മിന്നല്‍ മുരളി പ്രീമിയര്‍ ചെയ്തിരുന്നു. ഗംഭീര റിപ്പോര്‍ട്ടാണ് ചിത്രത്തിന് പ്രീമിയറിന് ശേഷം ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Minnal Murali go for superheroes test in front of Great Khali; Netflix with a great promo video

We use cookies to give you the best possible experience. Learn more