ന്യൂദല്‍ഹി: നാലാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകളില്‍ കേന്ദ്രം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പലയിടത്തും ലോക്ക്ഡൗണ്‍ ലംഘനം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചത്.
കേന്ദ്രനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യം അധികൃതര്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെയുള്ള കര്‍ഫ്യൂ ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.
Ministry of Home Affairs (MHA) to States- Violations of MHA Guidelines being reported at various places. States/UTs must strictly implement all measures to contain #COVID19. Local authorities must take all necessary steps to enforce the guidelines: MHA Spokesperson pic.twitter.com/UxzJTnnnoR
— ANI (@ANI) May 21, 2020
ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന് ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ പേരില്‍ ഇത് രണ്ടാംതവണയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
റെഡ് സോണുകളില്‍ അവശ്യസേവനങ്ങളല്ലാത്തവയ്ക്ക് അനുമതി ഇല്ല. ഓറഞ്ച്, റെഡ് എന്നീ സോണുകളിലെ കണ്ടെയിന്‍മെന്റ് ജില്ലാഭരണകൂടത്തിന് നിശ്ചയിക്കാം.