ന്യൂദല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രചവനം ശരിവെച്ച് കേന്ദ്രസര്‍ക്കാര്‍. നോട്ടുനിരോധനം കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കൃഷി മന്ത്രാലയമാണ് സമ്മതിച്ചത്.
ധനകാര്യത്തെക്കുറിച്ച് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കൃഷ് മന്ത്രാലയം ഇക്കാര്യം സമ്മതിക്കുന്നത്.
” ശൈത്യകാലത്തേക്കുള്ള വിളവിനായി ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങിക്കാന്‍ പണമില്ലാത്ത അവസ്ഥവന്നു. കര്‍ഷകര്‍ക്ക് ദിവസക്കൂലി നല്‍കുന്നതിനും കൃഷിക്കായി വിത്തുകള്‍ വാങ്ങുന്നതിനും പണമില്ലാതെ വലിയ ഭൂവുടമകള്‍ പോലും ബുദ്ധിമുട്ടി.” എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെ 263 മില്യണ്‍ കര്‍ഷകരും പണം അടിസ്ഥാനമായുള്ള സമ്പദ് വ്യവസ്ഥയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
500ന്റെയും 1000ത്തിന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം വന്ന് രണ്ടുവര്‍ഷത്തിനിപ്പുറമാണ് കാര്‍ഷിക മന്ത്രാലയം ഇക്കാര്യം സമ്മതിച്ച് രംഗത്തുവന്നിരിക്കുന്നത്.
കര്‍ഷകര്‍ ഖാരിഫ് വിളകള്‍ വില്‍ക്കുകയോ റാബി വിളകള്‍ വിതയ്ക്കുകയോ ചെയ്യുന്ന സമയത്താണ് ഇത് സംഭവിച്ചതെന്നും മന്ത്രാലയം പറയുന്നു. ഇരുസാഹചര്യത്തിലും പണം വളരെ പ്രധാനപ്പെട്ടതായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പണത്തിന്റെ അഭാവം കാരണം ദേശീയ വിത്തു കോര്‍പ്പറേഷന് 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പു വിത്ത് വില്‍ക്കാന്‍ കഴിഞ്ഞില്ല. ഗോതമ്പ് പ്രധാന റാബി വിളയാണ്. ഇന്ത്യയില്‍ 300ലക്ഷം ഹെക്ടറോളം ഗോതമ്പു കൃഷിയുണ്ട്. കാര്‍ഷിക ഉല്പന്നങ്ങള്‍ വാങ്ങാനായി പഴയ കറന്‍സി ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടും ഗോതമ്പു വിത്ത് വിപണനം മെച്ചപ്പെട്ടില്ലെന്നും കാര്‍ഷിക മന്ത്രാലയം പറയുന്നു.
സംഘടിതമായ കൊള്ളയെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നോട്ടുനിരോധനത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞത്. കാര്‍ഷിക മേഖലയെ ഇത് പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹംപറഞ്ഞിരുന്നു. രാജ്യത്തെ കാര്‍ഷിക വളര്‍ച്ചയെ ഇത് ബാധിക്കുമെന്നും ചെറുകിട വ്യവസായങ്ങളെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.