| Sunday, 18th December 2016, 9:24 am

കുട്ടികളില്‍ ദേശസ്‌നേഹം വര്‍ധിപ്പിക്കാന്‍ സ്‌കൂളില്‍ സൈനിക പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ധാര്‍മികതയുടെയും ദേശസ്‌നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ സ്‌കൂള്‍കുട്ടികളെക്കൊണ്ട് ദേശീയഗാനം നിര്‍ബന്ധമായും ചൊല്ലിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിക്കുന്നു.


ന്യൂദല്‍ഹി: കുട്ടികളില്‍ ദേശസ്‌നേഹം വര്‍ധിപ്പിക്കാന്‍ സ്‌കൂളുകളില്‍ സൈനിക പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രിമാര്‍. രാജ്യത്ത് വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന ഘടകമായ സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന് മുമ്പാകെയാണ് കേന്ദ്രമന്ത്രിമാര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.

മിലിറ്ററി പാഠങ്ങള്‍ക്കു പുറമേ സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് നിര്‍ബന്ധമാക്കാനും മന്ത്രിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Also Read:മതംമാറിയില്ലെങ്കില്‍ ഷാരൂഖിനെയും ആമിറിനെയും സെയ്ഫിനെയും തട്ടിക്കൊണ്ടുപോയി ഹിന്ദുവാക്കും: ഭീഷണിയുമായി സ്വാമി ഓം


സേനയെ ഫോക്കസ് ചെയ്തുകൊണ്ടുള്ള കൂടുതല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാനും ദേശീയ നേതാക്കളുടെ ചരിത്രങ്ങള്‍ കൂടുതലായി പഠിപ്പിക്കാനും മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധാര്‍മികതയുടെയും ദേശസ്‌നേഹത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ സ്‌കൂള്‍കുട്ടികളെക്കൊണ്ട് ദേശീയഗാനം നിര്‍ബന്ധമായും ചൊല്ലിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിക്കുന്നു.

ഒക്ടോബര്‍ 25ന് നടന്ന സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്റെ യോഗത്തിലാണ് മന്ത്രിമാര്‍ ഈ നിര്‍ദേശം നല്‍കിയത്. കേന്ദ്രമന്ത്രിമാര്‍ക്കു പുറമേ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഇത്തരം നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

കേന്ദ്രീയ, നവോദന വിദ്യാലയങ്ങളെക്കാള്‍ കൂടുതല്‍ സൈനിക സ്‌കൂളുകള്‍ നിര്‍മ്മിക്കണമെന്നാണ് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ദീപക് ജോഷി നിര്‍ദേശിച്ചത്. ഇത് കുട്ടികളില്‍ ദേശീയതയും ദേശസ്‌നേഹവും വളര്‍ത്താന്‍ സഹായിക്കുമെന്നാണ് മന്ത്രിയുടെ വാദം.

We use cookies to give you the best possible experience. Learn more