തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങളിലെ ആഢംബരത്തിനും മോടി കൂട്ടാനുമായി സര്‍ക്കാര്‍ ചിലവിട്ടത് രണ്ട് കോടിയിലേറെ രൂപ.
മന്ത്രി മന്ദിരം മോടി കൂട്ടുന്നതിലും ആഡംബര വസ്തുക്കള്‍ വാങ്ങിയിടുന്നതിലും ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചത് ടൂറിസം മന്ത്രി അനില്‍കുമാറും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബുമാണ്. []
ഫര്‍ണിച്ചര്‍ ഇനത്തിലാണ് മന്ത്രിമാര്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത്. മന്ത്രിമാരായ എപി അനില്‍കുമാര്‍ പികെ അബ്ദുറബ്ബ് എന്നിവര്‍ ഈ ഇനത്തില്‍ പത്ത് ലക്ഷത്തിലധികം രൂപയാണ് ചെലവാക്കിയിരിക്കുന്നത്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും മന്ത്രി ഭവനങ്ങളിലെ ആഢംബരം ഒട്ടും കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ടിവി വാങ്ങിയ ഇനത്തില്‍ സിഎന്‍ ബാലകൃഷ്ണനും അബ്ദുറബ്ബും ഒരു ലക്ഷം രൂപ ചിലവഴിച്ചപ്പോള്‍ സാമൂഹികക്ഷേമ മന്ത്രി എം കെ മുനീര്‍ പൂന്തോട്ട നിര്‍മ്മാണത്തിനായി 5 ലക്ഷത്തിലധികം രൂപയാണ് ചിലവാക്കിയത്.
മന്ത്രി പികെ ജയലക്ഷ്മി പതിനാല് ലക്ഷം രൂപയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്ത് ലക്ഷത്തോളം രൂപയുമാാണ് ആഡംബരത്തിന് ചിലവഴിച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നാല് ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചിലവ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന് മൂന്ന് ലക്ഷത്തില്‍ താഴെയാണ് ഈ ഇനത്തില്‍ ചിലവ്
രണ്ട് കോടി എഴുപത്തിയേഴുലക്ഷത്തി ഏഴായിരത്തി മുന്നൂറ്റിമൂന്ന് രൂപയാണ് ആഢംബരത്തിനായി പൊടിപൊടിച്ചത്.