| Monday, 21st October 2019, 6:50 pm

'മുസ്‌ലിങ്ങളെ പൂര്‍ണ്ണമായി ബഹിഷ്‌കരിക്കുക'; വര്‍ഗീയത പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളുടെ ഫോളോവേഴ്‌സില്‍ മോദിയും കേന്ദ്രമന്ത്രിമാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിങ്ങളെ പൂര്‍ണ്ണമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവരില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായ #मुस्लिमो_का_संपूर्ण_बहिष्कार (മുസ്‌ലിങ്ങളെ പൂര്‍ണമായി ബഹിഷ്‌കരിക്കുക) എന്ന ഹാഷ്ടാഗ ഉപയോഗിച്ച വിവിധ അക്കൗണ്ടുകളാണ് ഇവര്‍ ഫോളോ ചെയ്യുന്നതായി ‘ദ വയര്‍’ കണ്ടെത്തിയത്.

മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലും അവരില്‍ നിന്നു സാധനങ്ങള്‍ വാങ്ങുകയോ അവരുടെ സേവനങ്ങള്‍ സ്വീകരിക്കുകയോ ചെയ്യരുതെന്നും ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. മുസ്‌ലിം മത പഠനം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സാമൂഹ്യമാധ്യമം വഴി വര്‍ഗീയത പ്രചരിപ്പിക്കുന്ന കുറ്റമാണിത്. ഐ.പി.സി വകുപ്പ് 153എയ്ക്കു കീഴില്‍ വരുന്ന ഈ കുറ്റത്തിനെതിരെ ഇതുവരെ പൊലീസോ ബന്ധപ്പെട്ട അധികാരികളോ നടപടിയെടുത്തിട്ടില്ലെന്നും വയര്‍ ചൂണ്ടിക്കാട്ടുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

@GovindHindu എന്ന അക്കൗണ്ടില്‍ നിന്ന് മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്ന ഒരു ട്വീറ്റ് വന്നികുന്നു. ഒരു മുസ്‌ലിം വേഷധാരിയായ യുവാവ് പിറകില്‍ കത്തി പിടിച്ചുനില്‍ക്കുന്ന ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ആ അക്കൗണ്ട് ഫോളോ ചെയ്യുന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയില്‍വേമന്ത്രി പീയുഷ് ഗോയല്‍, ബി.ജെ.പി വക്താവ് ബൈജയന്ത് ജയ് പാണ്ട, ബി.ജെ.പി നേതാവ് കപില്‍ മിശ്ര തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടും.

അതുപോലെ നടി സ്വര ഭാസ്‌കറിന്റെ ഒരു ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ട്വീറ്റ് ചെയ്ത ‘ExSecular’ എന്ന അക്കൗണ്ട് ഫോളോ ചെയ്യുന്നവരിലും ഇവര്‍ ഉള്‍പ്പെടും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തകാലത്ത് തുടര്‍ച്ചയായി മുസ്‌ലിങ്ങളെ അധിക്ഷേപിക്കുന്ന ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അള്ളാഹുവിനെ ബഹിഷ്‌കരിക്കുക എന്ന് ആഹ്വാനം ചെയ്യുന്ന ഒരു ഹാഷ്ടാഗ് ഉപയോഗിച്ച് ഇരുപതിനായിരത്തോളം ട്വീറ്റുകളാണ് വന്നത്.

അതിനിടെ ഇത്തരം ഹാഷ്ടാഗുകള്‍ക്കു മറുപടിയായി #MuhammadForAll എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ 42,000-ത്തോളം ട്വീറ്റുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുമായി ബന്ധപ്പെട്ട് 14,000 ട്വീറ്റുകള്‍ മാത്രമാണു വന്നത്.

We use cookies to give you the best possible experience. Learn more