| Tuesday, 17th March 2020, 11:44 am

കൊവിഡ്-19; വി. മുരളീധരന്‍ നിരീക്ഷണത്തില്‍; നടപടി ശ്രീചിത്ര ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ്-19 സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വയം നിരീക്ഷണത്തില്‍. ശ്രീചിത്ര ആശുപത്രി സന്ദര്‍ശച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് വി.മുരളീധരന്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് ഇദ്ദേഹം ഇപ്പോഴുള്ളത്. ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ വീട്ടിലിരുന്നു ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശനിയാഴ്ച ഉന്നതതല യോഗത്തില്‍ പങ്കെടുക്കാന്‍ വി. മുരളീധരന്‍ ശ്രീചിത്ര ആശുപത്രിയില്‍ എത്തിയിരുന്നു. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ ഇന്നലെ മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. ആശുപത്രിയില്‍ വെച്ച് കൊവിഡ് രോഗബാധിതനായ ഡോക്ടറുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമുള്ളവര്‍ മുരളീധരനുമായും ഇടപഴകിയോ എന്നാണ് പരിശോധിച്ചത്. സ്‌പെയിനില്‍ നിന്നും മാര്‍ച്ച് 2ാം തിയതിയാണ് ഡോക്ടര്‍ക്കാണ് ഇന്നലെ ശ്രീചിത്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ കൊവിഡ്-19 ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ നുന്നുള്ള 64 കരനായ രോഗിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ വെച്ചാണ് മരണം.

ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ കല്‍ബുര്‍ഗിയിലും ദല്‍ഹിയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

We use cookies to give you the best possible experience. Learn more