ഭോപ്പാല്‍: ക്ഷേത്രപരിസരത്ത് വെച്ച് റീല്‍സ് വീഡിയോ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശം. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. നേഹ മിശ്ര എന്ന യുവതിക്കെതിരെയാണ് നടപടി.
‘നേഹയുടെ വസ്ത്രധാരണവും വീഡിയോ ചിത്രീകരിച്ച രീതിയും തെറ്റായ വിധത്തിലുള്ളതാണ്. ഇത്തരം സംഭവങ്ങളെ നേരത്തെയും എതിര്‍ത്തിരുന്നു. ഇത്തരം കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു.
മുന്നറിയിപ്പ് നല്‍കിയിട്ടും അവര്‍ വീണ്ടും അത് ചെയ്തു. നേഹക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ഛത്തര്‍പൂര്‍ പൊലീസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
छतरपुर में माता बम्बरबैनी मंदिर परिसर में आपत्तिजनक फिल्मांकन के खिलाफ एफआईआर दर्ज करने के निर्देश पुलिस अधीक्षक को दिए गए हैं। pic.twitter.com/X7euV9Z1qv
— Dr Narottam Mishra (@drnarottammisra) October 4, 2022