ന്യൂദല്‍ഹി: കര്‍ഷകരെ അധിക്ഷേപിച്ച് രംഗത്തെത്തിയ കേന്ദ്രമന്ത്രി റാവു സാഹേബ് ദാന്‍വെനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി.
കാര്‍ഷിക നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി റാവു സാഹേബ് ദാന്‍വെ. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്ഥാനുമാണെന്നാണ് പറഞ്ഞത്.
ഇതിനെതിരെയാണ് ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി രംഗത്തെത്തിയയത്.
കൃഷിക്കാര്‍ സമാധാനപരമായാണ് സമരം ചെയ്യുന്നതെന്നും നീതി ലഭ്യമാക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിനാണെന്നും ഡി.എസ്.ജി.എം.സി പ്രസിഡന്റ് എസ്. മഞ്ജിന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.
” കര്‍ഷകര്‍ രാജ്യത്തിനുവേണ്ടി പോരാടുകയും മരിക്കുകയും, ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നു, അവരുടെ മക്കളും രാജ്യത്തിനായി സ്വയം രക്തസാക്ഷികളാകുകയും ചെയ്യുന്നു. അവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കരുത്,’ അദ്ദേഹം പറഞ്ഞു.
നേരത്തെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ നിര്‍ദേശം കര്‍ഷകര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി കര്‍ഷകരെ അപമാനിച്ച് രംഗത്തെത്തിയത്.
നേരത്തെ സമാനമായ വാദവുമായി ഹരിയാന കാര്‍ഷിക മന്ത്രിയും രംഗത്തെത്തിയിരുന്നു. വൈദേശിക ശക്തികള്‍ ഇന്ത്യയുടെ സ്ഥിരത നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഹരിയാന മന്ത്രി ജെ. പി ദലാല്‍ കര്‍ഷക പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക