Kerala News
'നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്'; കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 17, 05:00 pm
Wednesday, 17th August 2022, 10:30 pm

തൃശൂര്‍: ചിങ്ങം ഒന്ന് കര്‍ഷകദിന പരിപാടികളുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തൃശൂരിലെ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങള്‍ക്കൊപ്പമാണ് മന്ത്രിയുടെ നൃത്തം.

‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിര്‍ത്തി പൊതുപ്രവര്‍ത്തക ആയതില്‍പ്പിന്നെയും അതങ്ങനെത്തന്നെ..’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിര്‍ത്തി പൊതുപ്രവര്‍ത്തക ആയതില്‍പ്പിന്നെയും അതങ്ങനെത്തന്നെ..

കര്‍ഷകദിനത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോള്‍ സി.ഡി.എസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. പകുതിയില്‍ നിര്‍ത്താനും സമ്മതിച്ചില്ല.

എന്തായാലും കര്‍ക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവര്‍ പാടിയാടുന്നത്.
പങ്കു കൊള്ളാതെങ്ങനെ!

Content Highlight: Minister R. Bindu’s dance with Kudumbashree members at Thrissur