| Thursday, 25th October 2018, 9:01 pm

കമ്മീഷന്‍ കിട്ടാത്തതിലുള്ള അതൃപ്തിയാണ് രാഹുല്‍ ഗാന്ധിക്ക്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് ജാവേദ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫേല്‍ ഇടപാടില്‍ കമ്മീഷന്‍ ലഭിക്കാത്തതിനാലാണ് രാഹുല്‍ഗാന്ധി കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേകര്‍. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ഇടപാടില്‍ ക്രമക്കേടില്ലെന്നും പ്രകാശ് ജാവദേകര്‍ പറഞ്ഞു.

സി.ബി.ഐ ആസ്ഥാനത്ത് നിന്ന് രേഖകള്‍ മാറ്റിയിട്ടില്ല, കമ്മീഷന്‍ കിട്ടാത്തതുകൊണ്ട് രാഹുല്‍ഗാന്ധി കള്ളം പറയുകയാണെന്നും പ്രകാശ് ജാവദേകര്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം, റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കുന്നത് തടയുന്നതിനാണ് സി.ബി.ഐ മേധാവി അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധി നല്‍കി അയച്ചതെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു.

“ചൊവ്വാഴ്ച ഏറെ വൈകിയുണ്ടായ നടപടി സര്‍ക്കാരിന്റെ പരിഭ്രാന്തമായ പ്രതികരണമായിരുന്നു. പ്രധാനമന്ത്രിയുടെ മാനസിക നില മനസ്സിലാകുന്നുണ്ട്. റഫേലില്‍ സി.ബി.ഐ അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും” രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more