| Sunday, 6th January 2019, 3:54 pm

ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു; രാജി കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അപമാനിച്ചുള്ള പരാമര്‍ശം വിവാദമായതിനു പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: പിപിലി കൂട്ടബലാത്സംഗക്കേസിലെ പ്രതിയെ വെറുതെവിട്ടതിനെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രസ്താവന വിവാദമായതിനു പിന്നാലെ ഒഡീഷ കൃഷി മന്ത്രി പ്രദീപ് മഹാരതി രാജിവെച്ചു. രാജി സ്വമേധയാ എടുത്ത നിലപാടാണോ അതോ പാര്‍ട്ടി നിര്‍ബന്ധത്തിനു വഴങ്ങിയാണോയെന്നത് വ്യക്തമായിട്ടില്ല.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒഡീഷയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ബി.ജെ.പി നീക്കമാണിതെന്നാണ് വിലയിരുത്തല്‍.

പിപിലി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളെ ഭൂവനേശ്വര്‍ അഡീഷണല്‍ കോടതി വെറുതെവിട്ടിരുന്നു. ഇതിനു പിന്നാലെ ഡിസംബര്‍ 24ന് മഹാരതി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

Also read:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ബി.ജെ.പിക്ക് 10 സീറ്റുപോലും ലഭിക്കില്ല: വിലയിരുത്തല്‍ ഇന്ത്യാ ടി.വി സര്‍വ്വേ അടിസ്ഥാനത്തില്‍

“ഇരയോട് എനിക്ക് സഹതാപമുണ്ട്. പക്ഷേ കോടതി വിധി മാനിക്കുന്നു. ഇരയ്ക്ക് നീതി കിട്ടിയിരിക്കുന്നു. സത്യം ജയിച്ചു.” എന്നായിരുന്നു പരാമര്‍ശം.

ഇതിനെതിരെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും വനിതാ വിഭാഗവും മറ്റ് സ്ത്രീ സംഘടനകളും പ്രതിഷേധിച്ചിരുന്നു. അടുത്തിടെ മഹിളാ മോര്‍ച്ചയും മഹിളാ കോണ്‍ഗ്രസും മന്ത്രിയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.

We use cookies to give you the best possible experience. Learn more