| Sunday, 15th September 2019, 2:00 pm

'വടക്കേയിന്ത്യക്കാര്‍ക്ക് ഗുണമേന്മ ഇല്ലാത്തതിനാലാണ് ജോലി ലഭിക്കാത്തത്, ഒരു മേഖലയിലും ജോലി നഷ്ടമില്ല'; കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടം പെരുകുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്.കെ. ഗംഗ്‌വാര്‍. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു.

തൊഴില്‍ വെട്ടിക്കുറക്കുന്നത് വടക്കേയിന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഗുണമേന്മ ഇല്ലാത്തതിനാലെന്നും അദ്ദേഹം പറഞ്ഞു. ബറേലിയന്‍ നടന്ന ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങളുടെ കുറവില്ല. റിക്രൂട്ട്‌മെന്റിന് വരുന്ന വടക്കേയിന്ത്യക്കാര്‍ കുറഞ്ഞ ഗുണമേന്മയുമായി ഉയര്‍ന്ന ജോലികള്‍ ചോദിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ചെറുപ്പക്കാരാണെന്ന് പറഞ്ഞിരുന്നു. ഇവര്‍ ഓലയും യൂബറും അടക്കമുള്ള സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നതാണ് ഓട്ടോമൊബൈല്‍ വ്യവസായം തകരാന്‍ കാരണമായത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ 3.5 ലക്ഷം പേരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. ധനമന്ത്രി ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും മേഖല പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ല.

 

Latest Stories

We use cookies to give you the best possible experience. Learn more