ന്യൂദല്‍ഹി: ഇന്ത്യയിലുടനീളം സര്‍ക്കാര്‍ ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) നടപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജാര്‍ഖണ്ഡിലെ ബൊക്കാരോയില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍.ആര്‍.സി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
” രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ ആരാണെന്ന് അറിയാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. പക്ഷേ, ചില പാര്‍ട്ടികള്‍ ഇതിലും ഞങ്ങളുടെ ഭാഗത്ത് തെറ്റ് കണ്ടെത്തുന്നു, അവര്‍ ഞങ്ങളെ വര്‍ഗീയവാദികളാണെന്ന് ആരോപിക്കുന്നു, ” – അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി, എല്ലാ പ്രകടന പത്രികയിലും തങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയാന്‍ പോവുകയാണെന്നും പറഞ്ഞു.
” ഈ വാഗ്ദാനത്തില്‍ ചില പാര്‍ട്ടികള്‍ ഞങ്ങളെ പരിഹസിക്കാറുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും ക്ഷേത്രം പണിയുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ കഴിയില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടവോട്ടെടുപ്പിന് ശേഷം ബി.ജെ.പി. സംസ്ഥാനത്ത് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പ്രധാനമന്ത്രിയോ മന്ത്രിമാരോ മുഖ്യമന്ത്രിമാരോ അഴിമതിക്കാരാണെന്ന് ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വളര്‍ച്ച മുരടിപ്പ് പോലെയുള്ള രാജ്യത്തെ പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദേശീയ പൗരത്വ ബില്‍, പൗരത്വ ഭേദഗതി ബില്‍ എന്നിവ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഒഴികെ എല്ലാ പാര്‍ട്ടികളും ദേശീയ പൗരത്വ ബില്ലിനെ എതിര്‍ക്കുന്നു. പക്ഷെ ബി.ജെ.പി ഭീഷണികളാലും സ്വാധീനത്താലും പാര്‍ട്ടികളെ തങ്ങളുടെ വഴിക്ക് കൊണ്ടു വരുന്നു. ബി.ജെ.പിയുടെ ഘടകകക്ഷികളെല്ലാം അത് തിരിച്ചറിഞ്ഞ് ബി.ജെ.പിയെ പിന്തുണക്കുന്നത് അവസാനിപ്പിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ജയ്റാം രമേഷ് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനാര്‍ജി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ബംഗാളില്‍ ആരുടേയും പൗരത്വം ആരും കവര്‍ന്നെടുക്കില്ല തന്റെ സര്‍ക്കാര്‍ ആളുകളെ മതാടിസ്ഥാനത്തില്‍ തരം തിരിക്കുകയില്ലെന്നുമാണ് മംമ്ത പറഞ്ഞത്.