തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ വെച്ചുണ്ടായ അപകടത്തിനെ തുടര്‍ന്ന് റോഡില്‍ പരിക്കേറ്റ് കിടന്നയാളെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ നര്‍ദേശം നല്‍കി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്.
അപകടം നടന്ന വഴി വന്ന മന്ത്രി ദേീയപാതയില്‍ ചാക്കയില്‍ അജ്ഞാത വാഹനം തട്ടി റോഡില്‍ കിടന്ന മധ്യവയസ്‌കനെ കണ്ട് തന്റെ വാഹനവ്യൂഹം നിര്‍ത്തുകയായിരുന്നു.
ആക്കുളം ടൂറിസ്റ്റ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലായിരുന്നു മന്ത്രി. പരിക്കേറ്റ് ചോരയൊലിപ്പിച്ച നിലയിലായിരുന്നു മധ്യവയസ്‌കന്‍. ഉടന്‍ പൊലീസ് കാറില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പരുക്കേറ്റ ആളുടെ സമീപത്ത് ചെന്ന് മന്ത്രി ആശ്വസിപ്പിക്കുന്നതും വാഹനം പെട്ടന്നെടുക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും ഇതുമായി ബന്ധപ്പെട്ട് വന്ന വീഡിയോയില്‍ കാണാം.
അതേസമയം, അപകടത്തില്‍ പരിക്കേറ്റയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
CONTENT HIGHLIGHT: Minister Muhammad Riyas took the injured person lying on the road to the hospital