| Wednesday, 8th May 2019, 5:43 pm

'പിതാവായ കെ.കരുണാകരന്റെ കാലത്ത് 'നക്കലുകള്‍' കണ്ടും, അനുഭവിച്ചും വളര്‍ന്ന പുത്രന്‍'; കെ.മുരളീധരനെതിരെ മന്ത്രി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനമായി വൈദ്യുത മന്ത്രി എം.എം മണി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരുപ്പ് നക്കുന്ന ജോലിയാണ് ഡിജിപി ലോക്നാഥ് ബഹ്റയുടെതെന്ന മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് എം.എം മണി രംഗത്തെത്തിയത്.

പിതാവായ ശ്രീ. കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന ‘നക്കലുകള്‍’ കണ്ടും, അനുഭവിച്ചും വളര്‍ന്ന പുത്രനാണല്ലോ കെ. മുരളീധരന്‍. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാമെന്നും സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളര്‍ന്നതുമായ ‘നക്കല്‍ സ്മരണകള്‍’ അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂവെന്നുമായിരുന്നു മണിയുടെ പ്രസ്താവന.

ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നാണംകെട്ട രീതിയിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമത്തിന് ഡിജിപി കൂട്ടു നില്‍ക്കുകയാണെന്നും ഡി.ജി.പി കസേരയില്‍ ഇരിക്കുന്നതിനേക്കാള്‍ എ.കെജി സെന്ററിലെ ശിപായി പണി നോക്കുന്നതാണ് നല്ലതെന്നായിരുന്നു ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ കെ. മുരളീധരന്റെ പ്രതികരണം.

ഗുജറാത്തിലായിരുന്നപ്പോള്‍ നരേന്ദ്രമോദിയുടെ ചെരുപ്പു നക്കിയ ബഹ്റ ഇപ്പോള്‍ പിണറായിയുടെ ചെരുപ്പു നക്കുകയാണ്. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുന്നയാളായി അധപതിച്ചിരിക്കുകയാണ് ഡി.ജി.പിയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

എം.എം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കെബമുരളീധരന്റെ #നക്കല്‍ #സ്മരണകള്‍

ഡി.ജി.പി. യെക്കുറിച്ചുള്ള കെ. മുരളീധരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു.

പിതാവായ ശ്രീ. കെ. കരുണാകരന്റെ ഭരണകാലത്തു നടന്നിരുന്ന ‘നക്കലുകള്‍’ കണ്ടും, അനുഭവിച്ചും വളര്‍ന്ന പുത്രനാണല്ലോ കെ. മുരളീധരന്‍. അത്തരത്തിലുള്ള നക്കലുകളൊന്നും ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍ നടക്കില്ലെന്ന് മുരളീധരന് നല്ലതുപോലെ അറിയാം. സ്വയം അനുഭവിച്ചിരുന്നതും, കണ്ടുവളര്‍ന്നതുമായ ‘നക്കല്‍ സ്മരണകള്‍’ അയവിറക്കിയതായി മാത്രമേ മുരളീധരന്റെ ഈ പ്രസ്താവനയെ കാണുന്നുള്ളൂ.

Latest Stories

We use cookies to give you the best possible experience. Learn more