Advertisement
national news
കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണം: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വാ തുറക്കാതെ സുഷമ സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 09, 10:21 am
Tuesday, 9th October 2018, 3:51 pm

 

ന്യൂദല്‍ഹി: മീ ടൂ കാമ്പെയ്‌നിന്റെ ഭാഗമായി കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാതെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

“ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നത്… ഇതെല്ലാം ലൈംഗിക പീഡന ആരോപണങ്ങളാണ്. നിങ്ങള്‍ ഉത്തരവാദിത്തമുള്ള വനിതാ മന്ത്രിയാണ്. ഈ ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടക്കുമോ” എന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ സ്മിതാ ശര്‍മ്മ സുഷമ സ്വാരാജിനോടു ചോദിച്ചു. ഇതിന് മറുപടി പറയാതെ അവര്‍ നടന്നു നീങ്ങുകയായിരുന്നു.

എം.ജെ അക്ടബര്‍ നൈജീരിയയിലാണെന്നാണ് റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകയായ പ്രിയാ രമണിയാണ് എം.ജെ അക്ബറിനെതിരെ മീ ടൂ കാമ്പെയ്‌നിന്റെ ഭാഗമായി ട്വിറ്ററില്‍ രംഗത്തുവന്നത്.

Also Read:റാഫേല്‍ ഇടപാടില്‍ പാര്‍ലമെന്റില്‍ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ മുഖത്തുനോക്കാന്‍ പോലും മോദിക്ക് കഴിഞ്ഞില്ല; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

വനിതാ ജേണലിസ്റ്റുകളെ ഹോട്ടല്‍ മുറിയിലേക്ക് ഇന്റര്‍വ്യൂവിന് വിളിച്ച് ലൈംഗികാതിക്രമം നടത്തുന്നുവെന്നതായിരുന്നു പ്രിയയുടെ ആരോപണം. മന്ത്രിയുമായുള്ള അഭിമുഖത്തിനുവേണ്ടി ഹോട്ടല്‍ മുറിയിലെത്തിയ തനിക്ക് വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ എം.ജെ അക്ബറില്‍ നിന്നും മോശം അനുഭവം നേരിട്ടതായി വെളിപ്പെടുത്തി കൂടുതല്‍ പേര്‍ രംഗത്തുവരികയായിരുന്നു. ഇത് അക്ബറിന്റെ സ്ഥിരം ഏര്‍പ്പാടാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.