ലൈഗീകാരോപണം; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു
national news
ലൈഗീകാരോപണം; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th October 2018, 11:35 am

ന്യുദല്‍ഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ അക്ബര്‍ ഒടുവില്‍ രാജിവെച്ചു. ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിദേശ പര്യടനം വെട്ടിച്ചുരുക്കി രാജ്യത്തേയ്ക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

ദല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം പിന്നീട് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

മീ ടൂ ക്യാമ്പയിനിലൂടെയാണ് മുന്‍മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തെത്തിയത്. ഇതുവരെ 12 സ്ത്രീകള്‍ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.


Read Also : ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല; വാര്‍ത്താസമ്മേളനത്തിലെ വെളിപ്പെടുത്തലില്‍ വിശദീകരണവുമായി രേവതി


 

അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി, മേനകാ ഗാന്ധി തുടങ്ങി കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ മന്ത്രിക്കെതിരേയുള്ള പരാതികള്‍ അന്വേഷിക്കാന്‍ നാല് മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയെ നിയമിച്ചിരുന്നു.