ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ രവി സിസോദിയ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മരണപ്പെട്ടത്.
ന്യൂദല്‍ഹി: ജയിലില്‍ മരിച്ച ദാദ്രിക്കേസ് പ്രതി രവി സിസോദിയുടെ വീട് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ സന്ദര്‍ശിച്ചു. മരണത്തിലെ ദൂരൂഹത പുറത്ത് കൊണ്ട് വരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ രവി സിസോദിയ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മരണപ്പെട്ടത്.
വൃക്കരോഗമാണ് സിസോദിയുടെ മരണകാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ പൊലീസ് മര്‍ദ്ദനം കാരണമാണ് സിസോദിയ മരണപ്പെട്ടത് എന്നാരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. സിസോദിയുടെ മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സിസോദിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് വി.എച്ച്.പി ഉള്‍പ്പെടേയുള്ള സംഘടനകള്‍ പ്രക്ഷോഭമാരംഭിച്ചിടുണ്ട്. സി.ബി.ഐ അന്വേഷണവും വന്‍തുക നഷ്ടപരിഹാരവുമാണ് ഇവരുടെ ആവശ്യം.
സംഭവത്തില്‍ അഖ്‌ലാക്കിന്റെ സഹോദരന്‍ ജന്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിസോദിയുടെ ഗ്രാമീണര്‍ മൃതദേഹവുമായി സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ദാദ്രി സന്ദര്‍ശനം. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് തന്നതായി സിസോദിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ് ദിവസം സ്ഥലം സന്ദര്‍ഷിച്ച് വി.എച്ച്.പി നേതാവ് സ്വാധി പ്രാചി അഖിലേഷ് യാദവ് സര്‍ക്കാറാണ് മരണത്തിന് കാരണക്കാരെന്നുള്‍പ്പെടേയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു