തിരുവനന്തപുരം: സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി വൈദ്യുതി മന്ത്രി എം.എം മണി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് പ്രോഗ്രസ് റിപ്പോര്‍ട്ടു നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അത് വായിച്ച് മനസിലാക്കിയാല്‍ ഇനിയൊരു അവിശ്വാസപ്രമേയവുമായി അംഗങ്ങള്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫുകാര്‍ അവര്‍ക്കെതിരെ തന്നെ അവിശ്വാസം പ്രകടിപ്പിച്ച ദിവസമായിരുന്നെന്നും മണി പറഞ്ഞു.
40 നെതിരെ 87 വോട്ടുകള്‍ക്കാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം പരാജയപ്പെട്ടത്.
കോണ്‍ഗ്രസിലെ വി.ഡി.സതീശനാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ചര്‍ച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചിരുന്നതെങ്കിലും നീണ്ടുപോവുകയായിരുന്നു.
നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന്‍മേലുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കിടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി മറുപടി പറയാന്‍ അധികം സമയമെടുത്തെന്ന് പറഞ്ഞാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്.
മുഖ്യമന്ത്രി ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
മൂന്ന് മണിക്കൂറിലേറെ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം തുടര്‍ന്നു. ഭരണനേട്ടങ്ങളിലൂന്നിയും പ്രതിപക്ഷ ആരോപണങ്ങളെപ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നു നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോര്‍ച്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും ആവര്‍ത്തിച്ച് നാണം കെട്ട് യു.ഡി.എഫ്. ഫലത്തില്‍ യുഡിഎഫുകാര്‍ അവര്‍ക്കെതിരെ തന്നെ അവിശ്വാസം പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്ന്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ഒന്നും മനസ്സിലാക്കാതെ അവിശ്വാസ പ്രമേയവുമായി പുറപ്പെട്ട പ്രതിപക്ഷ മെമ്പര്‍മാര്‍ക്ക് എല്ലാം മനസ്സിലാക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അവര്‍ എല്ലാം വായിച്ച് മനസ്സിലാക്കിയാല്‍ ഇനിയൊരു അവിശ്വാസവുമായി വരില്ലെന്ന് ഉറപ്പാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Minister M.M Mani against opposition on no confidence motion