തിരുവനന്തപുരം: കൊവിഡ് 19 നുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ലോകം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയെയാണ് നമ്മള്‍ നേരിടുന്നതെന്നും 118 ലോക രാഷ്ട്രങ്ങളില്‍ അസുഖം ബാധിച്ചെന്നും മികച്ച നിരീക്ഷണ സംവിധാനങ്ങളുള്ള യു.എസും യു.കെയും ഇതില്‍പ്പെട്ടു എന്നത് ഭീതിയോടെ കാണുകയാണെന്നും പറഞ്ഞായിരുന്നു ആരോഗ്യമന്ത്രി സഭയില്‍ സംസാരിച്ചു തുടങ്ങിയത്.
കേരളം അനുഭവത്തിന്റെ വെളിച്ചത്തില്‍ കടുത്ത പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ കഴിയാത്തതുകൊണ്ട് മുഴുവന്‍ ഭീകരതയും തുറന്നുപറയാന്‍ കഴിയില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
”ഈ രോഗം എങ്ങനെയാണ് പടരുന്നതെന്ന് ഇവിടെ പ്രതിപക്ഷത്ത് ഇരിക്കുന്നവര്‍ക്കും അറിയാം. ലോകത്ത് ഒരു രാജ്യത്തും ഈ മഹാമാരിയെ നേരിടുന്നതിനിടയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല. ഒരുപാട് വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചൈനയില്‍ കൂട്ടത്തോടെ ആളുകള്‍ മരിച്ചുപോകുന്നത്. നമ്മുടെ ആവനാഴിയിലെ എല്ലാ ശക്തിയെടുത്ത് പ്രയോഗിച്ചാലും ചില വീഴ്ചകള്‍ ഉണ്ടാകും.
അത് ഇല്ലാതിരിക്കാനുള്ള ഭഗീരഥ പ്രയ്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ വഴിയിലൂടെ അന്വേഷിച്ച് ചെന്ന് എന്തെങ്കിലും ഇവരെ കുറ്റപ്പെടുത്താനുണ്ടോ എന്ന് നോക്കുന്നത് ഈ സമയത്ത് ശരിയല്ല. അതിന് പിന്നീട് സമയമുണ്ട്. ഈ പ്രശ്‌നത്തിന്റ ഗൗരവം പ്രതിപക്ഷം കാണണമെന്നേ പറഞ്ഞിട്ടുള്ളൂ.
ആരോഗ്യമന്ത്രി മന്ത്രി ഒറ്റക്കോ വകുപ്പോ വിചാരിച്ചാല്‍ ഇതിനെ നേരിടാന്‍ കഴിയില്ല. മുഴുവന്‍ ഡിപാര്‍ട്‌മെന്റുകളേയും സംയോജിപ്പിച്ചാണ് മുന്നോട്ടുപോകുന്നത്. പക്ഷേ ഈ വിഷയം പറയേണ്ടത് ഞാനായതുകൊണ്ട് പറയുന്നു എന്ന് മാത്രം. അതിലേക്ക് ഞാന്‍ കടക്കുന്നില്ല.
ഒന്നാം ഘട്ടം സമര്‍ത്ഥമായി നമ്മള്‍ വിജയിച്ചു. എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ വുഹാനില്‍ നിന്ന് വരുന്നവരെ കണ്ടെത്തി. എയര്‍പോര്‍ട്ടിനകത്ത് കയറി നമുക്ക് പരിശോധിക്കാന്‍ പറ്റില്ല. അന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. തുടക്കത്തില്‍ തന്നെ വുഹാന്‍ നിന്നുള്ളവരെ ചികിത്സിക്കാനായതുകൊണ്ട് മറ്റൊരാള്‍ക്ക് അസുഖം കിട്ടിയില്ല.
26ാം തിയതി മുതല്‍ ഇറ്റലിയില്‍ രോഗം പടര്‍രുന്നു എന്ന ആ സര്‍ക്കുലര്‍ വന്നു. എയര്‍പോര്‍ട്ടിനകത്ത് യൂണിവേഴ്‌സല്‍ സര്‍വലൈന്‍സ് നടത്തി ഈ ഫോറം പൂരിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന ഓര്‍ഡര്‍ വരുന്നത് മാര്‍ച്ച് നാല് മാത്രമാണ്. അപ്പോള്‍ മാത്രമേ ഇറ്റലിക്കാര്‍ പൂരിപ്പിക്കേണ്ടതുണ്ട് എന്ന് നമുക്ക് പറയാന്‍ കഴിയൂ. പക്ഷേ എന്നിട്ടും ഇറ്റലിക്കാര്‍ ഉണ്ടെങ്കില്‍ ഹെല്‍പ് ഡെസ്‌ക്കില്‍ ബന്ധപ്പെടണമെന്ന് വിമാനത്തില്‍ അനൗണ്‍സ്‌മെന്റ് ചെയ്തിരുന്നു.
ഞാന്‍ ഇറ്റലി കുടുംബത്തെ കുറ്റപ്പെടുത്തിയില്ല. പക്ഷേ അവര്‍ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞു. മറച്ചുവെച്ചുവെന്ന് മാത്രമല്ല വീട്ടിലെത്തിയിട്ട് പനി വന്നിട്ടും അത് പറഞ്ഞില്ല. പുറത്തുപോയി ഡോക്ടറെ കാണിച്ചപ്പോഴും ഇറ്റലിയില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞില്ല.
ഫ്‌ളൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ ഹെല്‍പ് ഡെസ്‌കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടും അവര്‍ അത് ചെയ്തില്ല ഇത് നമ്മള്‍ പറയേണ്ട സര്‍, ഇനിയാരെങ്കിലും അങ്ങനെ വരാതിരിക്കണമെങ്കില്‍ ഇത് ശരിയല്ല എന്ന് തന്നെ പറയേണ്ട. ഇത് വാര്‍ത്താ സമ്മേളത്തിലും പറഞ്ഞിരുന്നു.
സൂത്രത്തില്‍ കണ്ടുപിടിച്ചതാണെന്നാണ് പറഞ്ഞത്, സൂത്രത്തില്‍ ചാടിപ്പോയി എന്നല്ല. തൊട്ടടുത്ത വീട്ടിലെ കുടുംബത്തിന് പനി വന്നപ്പോള്‍ അവരാണ് പറഞ്ഞത് അടുത്ത വീട്ടില്‍ നിന്ന് ഇറ്റലിക്കാര്‍ വന്നു എന്ന്. എന്നിട്ടും ഇറ്റലിയില്‍ നിന്ന് വന്നവരാണ് എന്ന് അവര്‍ പറഞ്ഞില്ല. ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് പ്രതിപക്ഷം ഇങ്ങനെ പറഞ്ഞ് ആക്രമിക്കുകയാണ്.
ഇത് എളുപ്പമല്ല. പതിനായിരിക്കണക്കിന് ആളുകള്‍ ഗള്‍ഫില്‍ നിന്നും തിരിച്ചുവരാനിരിക്കുകയാണ്. എത്ര വലിയ സന്നാഹം എയര്‍പോര്‍ട്ടില്‍ ഒരുക്കിയാലും അവിടെ റിപ്പോര്‍ട്ട് ചെയ്യാതെ ചിലര്‍ പോകാനുള്ള സാധ്യതയുണ്ട്.
എയര്‍പോര്‍ട്ടില്‍ ഡോക്ടര്‍മാരുടെ സാനിധ്യം ഉണ്ടായില്ലെന്ന് പറഞ്ഞു. അറിയാത്ത കാര്യങ്ങള്‍ അസംബ്ലിയില്‍ പറയരുത്. ഇത് പരസ്പരം അസ്ത്രങ്ങള്‍ അയക്കേണ്ട സമയമാണോ. 27ാം തിയതി മുതല്‍ 7 ഡോക്ടര്‍മാര്‍ അവിടെ ഉണ്ട്. മാര്‍ച്ച് 3 മുതല്‍ 12 ഡോക്ടര്‍മാര്‍ ഉണ്ട്. ആളുകള്‍ കൂടുന്നതിനസരിച്ച് സ്റ്റാഫിനെ പോസ്റ്റ് ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ സഭയില്‍ പറയാതിരിക്കുക. എനിക്ക് ആരോടും പരിഭവമില്ല. കുറ്റപ്പെടുത്തിയിട്ടുമില്ല.
ഞാന്‍ മറുപടി പറയുമ്പോള്‍ പ്രതിപക്ഷ നേതാവ് ശ്രദ്ധിക്കാതിരുന്നപ്പോള്‍ ശബ്ദമുയര്‍ത്തി ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് വിഷമമുണ്ടാക്കിയോ എന്ന് കരുതി അതിന് ശേഷം അടുത്ത് ചെന്ന് പിന്നീട് സംസാരിച്ചു. കുഴപ്പമില്ലെന്നും ഞങ്ങള്‍ ഒപ്പമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ചെറിയ സ്‌പെല്ലിങ് മിസ്റ്റേക്ക് ചൂണ്ടിക്കാട്ടി ഇതിനെ ആക്രമിക്കുകയാണെങ്കില്‍ നമുക്ക് ഈ മഹാമാരിയെ ചെറുക്കാന്‍ കഴിയില്ല. കോണ്‍ടാക്‌സ് ചാര്‍ട്ട് തയ്യാറാക്കുക എളുപ്പമല്ല. ഇവര്‍ പറയാത്തപക്ഷം ചാര്‍ട്ട് പുറത്തുവിടുകയേ നിവൃത്തിയുള്ളൂ. ചാര്‍ട്ടിലെ ചെറിയ തെറ്റ് പോലും പ്രതിപക്ഷം വലുതാക്കി കാണിച്ചു.
വളരെ സങ്കടം തോന്നുന്നു. കേരളം മുഴുവന്‍ ഇത് കാണുന്നുണ്ട്. അനില്‍ അക്കര എം.എല്‍.എ ഇവിടെ എന്തൊക്കെയാണ് പറഞ്ഞത്. ഏഴാം തിയതി വൈകീട്ട് സംശയം വന്ന് എട്ടാം തിയതി കണ്‍ഫേം ചെയ്തു. മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞിരുന്നു. സഭ അവസാനിച്ച ശേഷമാണ് തൃശൂരേക്ക് പോകാന്‍ തീരുമാനിച്ചത്. രാത്രി 9. 30 ന്റെ ഫ്‌ളൈറ്റിലാണ് പോയത്.
നിങ്ങള്‍ അറിയുമോ ബാത്‌റൂമില്‍ പോകാന്‍ തോന്നിയിട്ട് പോലും ആരും പോയില്ല. നേരെ ആശുപത്രിയിലേക്കാണ് പോയത്. നെടുമ്പാശേരിയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയുണ്ട്. കഴിയാവുന്നത്ര വേഗത്തില്‍ എത്തി. എത്തുമ്പോള്‍ 12 മണിയായി. എന്തൊക്കെ ചെയ്ണമെന്ന് തീരുമാനിക്കമായിരുന്നു. അത് കഴിയുമ്പോഴേക്കും 2.30 കഴിഞ്ഞു.
ഞങ്ങള്‍ക്കൊപ്പമുള്ള മാധ്യമങ്ങളോട് തിിരിച്ചുപോകാന്‍ പറഞ്ഞു. രാവിലെ ബ്രീഫ് ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞത് മഹാമാരിയാണ് വരുന്നതെന്നും എത്ര സമയം വേണമെങ്കിലും കാത്തിരിക്കാമെന്നായിരുന്നു.
ആദ്യമായാണ് പത്രം അച്ചടി നിര്‍ത്തി ഒരു വാര്‍ത്തയുടെ സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുന്നതെന്ന് മനോരമ പത്രാധിപന്‍ മാമ്മന്‍ മാത്യു പറഞ്ഞു. മീഡിയ ഇത്തരത്തില്‍ സഹകരിച്ചതില്‍ സന്തോഷമുണ്ട്. തൃശൂരില്‍ നിന്ന് വിവരം നല്‍കിയിട്ടേ ഞങ്ങള്‍ വാര്‍ത്ത നല്‍കുന്നുള്ളൂവെന്ന് എല്ലാ പത്രങ്ങളും നിലപാടെടുത്തു. പിറ്റേ ദിവസം ഇറങ്ങിയ പത്രത്തില്‍ ഇക്കാര്യമെല്ലാം വിശദമായി അവര്‍ നല്‍കി. അത് നല്‍കുന്ന സഹായം ചെറുതല്ല. ഇനിയുള്ള ദിവസങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എല്ലായിടത്തും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എല്ലാവരില്‍ നിന്നും സഹകരണം ഉണ്ടെങ്കിലേ ചെറുക്കാനാവൂ.
ഇരയുടെ കൂടെ ഓടുകയും വേട്ടക്കാരന്റെ കൂടെ നില്‍ക്കുകയും ചെയുന്ന രീതി പ്രതിപക്ഷം സ്വീകരിക്കരുത്. നിങ്ങള്‍ മിണ്ടരുത് മിണ്ടിയാല്‍ ഭീതിയെന്ന് പറയുന്നു. അതേ സമയം തന്നെ ഞങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുന്നില്ലഎന്ന് പറയുന്നു. എങ്ങനെ പഠിപ്പിക്കും ഓരോ വീട്ടിലും ഫോണ്‍ ചെയ്ത് പറഞ്ഞ് പഠിപ്പിക്കാനാവുമോ?. പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് തലത്തില്‍ കുടുംബശ്രീ തലത്തില്‍ എല്ലാം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നുണ്ട്. എല്ലാവരും കൂടെ നിന്ന് മഹാമാരിയെ ചെറുക്കാമെന്ന് കരുതുന്നു”, കെ. കെ ശൈലജ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ