കോട്ടയം: കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് ആംബുലന്‍ എത്താനുണ്ടായ താമസംകൊണ്ട് മാത്രമുണ്ടായതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് രോഗിയെ അറിയിച്ചിരുന്നെന്നും ആംബുലന്‍സ് അയക്കുന്ന കാര്യവും പറഞ്ഞിരു്‌ന്നെന്നും മന്ത്രി പറഞ്ഞു.
‘കോട്ടയത്തുനിന്നുള്ള കൊവിഡ് റിസള്‍ട്ട് ഇന്ന് വന്നത് അഞ്ച് മണിക്കാണ്. സാധാരണ നാലുമണിയോടെ പരിശോധനാ ഫലങ്ങള്‍ വരുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പാണ് റിസള്‍ട്ട് വന്നത്. അപ്പോള്‍ത്തന്നെ രോഗിയെ വിവരമറിയിച്ചു. ആംബുലന്‍സ് അയക്കുന്ന കാര്യവും പറഞ്ഞിരുന്നു’, കെ.കെ ശൈലജ പറഞ്ഞു.
രോഗി നേരിട്ട് തന്നെ വിളിച്ചിരുന്നെന്നും രോഗം പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന ആളാണ് ഇദ്ദേഹമെന്നും മന്ത്രി വ്യക്തമാക്കി.
ആംബുലന്‍സ് രോഗിയുടെ അടുത്തെത്താനുള്ള സമയത്തിനുള്ളിലാണ് ഇക്കാര്യങ്ങളെല്ലാം ഉണ്ടായത്. അതിന് പിന്നില്‍ കൃത്യമായ ഗൂഡാലോചന നടന്നതായും മന്ത്രി സൂചിപ്പിച്ചു.
ആരോഗ്യ വകുപ്പും മറ്റ് സംവിധാനങ്ങളുമെല്ലാം കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് രാവും പകലും പ്രവര്‍ത്തിക്കുകയാണ്. കൊവിഡിനെ നേരിടാന്‍ ഇത്രത്തോളം ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പറയുന്നത് ജനങ്ങള്‍ക്ക് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.