തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഇനി വിസിറ്റിങ് പ്രൊഫസര്‍. മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഫാര്‍മസിയില്‍ കെ.കെ ഷൈലജയ്ക്ക് വിസിറ്റിംഗ് പ്രൊഫസര്‍ പദവി നല്‍കിയത്.
നിപ പ്രതിരോധം ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവച്ചത്തിനുള്ള ബഹുമാന സൂചകമായിട്ടാണ് ബഹുമതി. രാജ്യത്ത് ഈ ബഹുമതി ലഭിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് കെ.കെ ഷൈലജ.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ലഭിച്ച അംഗീകാരമാണ് ബഹുമതിയെന്ന് കെ.കെ. ശൈലജ പ്രതികരിച്ചു. ബഹുമതിയിലൂടെ കേരളത്തിലെ ആരോഗ്യ മേഖലയുടെ പുരോഗതി ലോകത്തെത്തിക്കാനും വിദേശരാജ്യങ്ങളിലെ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ സംസ്ഥാനത്ത് പ്രതിഫലിപ്പിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.