| Sunday, 17th September 2017, 9:21 pm

ആദ്യം മാലിന്യങ്ങള്‍ വിതറി, പിന്നീട് വൃത്തിയാക്കി; ദല്‍ഹിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശുചീകരണ യജ്ഞം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി വളണ്ടിയര്‍മാര്‍. “സ്വഛതാ ഹീ സേവാ” പ്രചരണത്തിന്റെ ഭാഗമായി സ്ഥലം വൃത്തിയാക്കാന്‍ മന്ത്രി ഇറങ്ങിയപ്പോഴാണ് ഈ നാടകം അറങ്ങേറിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

സമീപത്ത് നിന്നും പ്ലാസ്റ്റിക്ക് കുപ്പികളും പാന്‍മസാല കവറുകളും എത്തിച്ചതോടെയാണ് മന്ത്രിക്ക് പരിസരം നന്നാക്കാനായത്. വൃത്തിയാക്കല്‍ കാണാനെത്തിയ പലര്‍ക്കും മന്ത്രിയെ മനസിലാകാത്ത അവസ്ഥയുമുണ്ടായി.


Read more:  രാജസ്ഥാനിലെ കര്‍ഷകരാണ് താരം: ‘ഗോമാതാ’ രാഷ്ട്രീയം ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു


മന്ത്രി വരുന്നുണ്ടെന്നറിഞ്ഞ് ജീവനക്കാര്‍ നേരത്തെ തന്നെ ഇന്ത്യാഗേറ്റ് പരിസരം വൃത്തിയാക്കിയതാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ മാലിന്യങ്ങളില്ലാതെ പോകാന്‍ കാരണം.

സ്വഛതാ ഹീ സേവാ പ്രചരണത്തിന് വേണ്ടി ഇന്ത്യാഗേറ്റ് ഉള്‍പ്പെടെ 15സ്ഥലങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

We use cookies to give you the best possible experience. Learn more