ധൈര്യമുണ്ടെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരൂ; കര്‍ണാടകയില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
national news
ധൈര്യമുണ്ടെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരൂ; കര്‍ണാടകയില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th February 2019, 9:17 am

ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം പാസാക്കാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. കുമാരസ്വാമി മന്ത്രിസഭയിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ ജോര്‍ജാണ് ബി.ജെ.പിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.

എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ടുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ നിന്നു വിപ്പ് ലംഘിച്ച് ഭരണപക്ഷത്തെ 10 എം.എല്‍.എമാര്‍ വിട്ടുനിന്നിരുന്നു.

ALSO READ: 10 ഭരണപക്ഷ എം.എല്‍.എമാരെ കാണാനില്ല; കര്‍ണാടകയില്‍ വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്

എം.എല്‍.എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നു മുദ്രാവാക്യം ഉയര്‍ത്തി ബി.ജെ.പി നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്നലെ തടസ്സപ്പെട്ടിരുന്നു.



മുഖ്യമന്ത്രി കുമാരസ്വാമി നാളെ അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം സര്‍ക്കാരിന് ഇല്ലാതെവന്നാല്‍, ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണം ആവശ്യപ്പെടാനാണ് ബി.ജെ.പി നീക്കം.

ഈ പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് കോണ്‍ഗ്രസ് നാളെ നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന അന്ത്യശാസനവും എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് നല്‍കി.

WATCH THIS VIDEO: