| Tuesday, 16th May 2017, 9:32 pm

'നന്മ വണ്ടി': യാത്രയ്ക്കിടെ അപസ്മാര ലക്ഷണം കാണിച്ച പിഞ്ചു കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ഡ്രൈവറും കണ്ടക്ടറും; തന്റെ ശമ്പളം പാരിതോഷികമായി നല്‍കി മന്ത്രിയുടെ ആദരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യാത്രയ്ക്കിടെ അപസ്മാര രോഗം പ്രകടിപ്പിച്ച പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മന്ത്രിയുടെ പാരിതോഷികം. ശനിയാഴ്ച രാത്രി അങ്കമാലിയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിലാണ് സഭവം. കുഞ്ഞിനെ രക്ഷപ്പെടുത്തിയ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഗതാഗതമന്ത്രി 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read: സ്വപ്‌നങ്ങള്‍ കാണാന്‍ മാത്രമുള്ളതല്ല; ബൈക്കില്‍ പുരുഷന്മാരെ പോലും പിന്നിലാക്കി ഫസീലയെന്ന ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ കുതിപ്പ് തുടരുകയാണ്


മൂവാറ്റുപുഴയില്‍ നിന്നും കയറിയ കുടുംബത്തിലെ നാല് വയസ്സുള്ള കുഞ്ഞ് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതോടെ മാതാപിതാക്കള്‍ ആകുലപ്പെട്ട് നില്‍ക്കെ, ടാക്സി പിടിച്ച് ആശുപത്രിയില്‍ പോകുവാന്‍ മാര്‍ഗ്ഗമില്ലെന്ന് മനസിലാക്കിയ ഡ്രൈവറും കണ്ടക്ടറും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍കൈ എടുക്കുകയായിരുന്നു. ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവര്‍ കെവി വിനോദ്, കണ്ടക്ടര്‍ ബിനു അപ്പുക്കുട്ടന്‍ എന്നിവരാണ് മനസാക്ഷിയുടെ പുതുവാഹകരായത്.

ഇരുവരേയും ഗതാഗതമന്ത്രി തോമസ് ചാണ്ടി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. മന്ത്രിയായ ശേഷം തനിക്ക് ലഭിക്കുന്ന ആദ്യ ശമ്പളത്തില്‍ നിന്ന് 25,000 രൂപവീതം ഇരുവര്‍ക്കും പാരിതോഷികമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


Don”t Miss: ‘മാപ്പ്, നിങ്ങളുടെ പ്രതീക്ഷ കാക്കാന്‍ ഞങ്ങള്‍ക്കായില്ല’; തനിക്ക് കിട്ടിയ ട്രോഫി ആരാധകന് സമ്മാനിച്ച് വിരാട് കോഹ്‌ലി, വീഡിയോ കാണാം


“”ഇത് സമൂഹത്തിനാകെ മാതൃകയാകണം. ഓരോ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും ഇതുപോലെ തങ്ങളുടെ യാത്രക്കാരോട് പെരുമാറുവാന്‍ പ്രേരണയായി ഇത് മാറണം” എന്ന് മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് ജനങ്ങള്‍ക്കാകെ നല്ല സേവനം നല്‍കുന്നതിലൂടെ പൊതുഗതാഗതം കൂടുതല്‍ ജനകീയമാകുമെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more