ന്യൂദല്‍ഹി: ബംഗാളിലെ നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും നന്ദിഗ്രാമിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്തു അധികാരിക്കെതിരേയും ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. പദയാത്രയ്ക്കിടെ നേതാക്കള്‍ക്ക് നേരെ ആക്രമണം നടന്നതായി ബി.ജെ.പി ആരോപിച്ചു.
നേതാക്കള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ബി.ജെ.പി ആവശ്യപ്പെട്ടു. പ്രചാരണത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റതായി ധര്‍മ്മേന്ദ്ര പറഞ്ഞു.
അക്രമത്തിന് പിന്നില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍കോണ്‍ഗ്രസുമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
സുവേന്തു അധികാരിയുടെ പദയാത്രയില്‍ വെച്ച് യുവ മോര്‍ച്ച നേതാക്കള്‍ക്ക് നേരെയും ആക്രമണം നടന്നെന്നും അര്‍ദ്ധസൈനികരെ സംഭവസ്ഥലത്ത് വിന്യസിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നതായി ധര്‍മ്മേന്ദ്ര പറഞ്ഞു.
അതേസമയം, മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയ മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പി ആണെന്നാണ് തൃണമൂലിന്റെ ആരോപണം. ബംഗാളില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് വേണമെന്നും ദിനംപ്രതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് അമിത് ഷാ നടത്തുന്നതെന്നും മമത ആരോപിച്ചിരുന്നു.
ബംഗാളില്‍ വോട്ടെടുപ്പ് എട്ട് ഘട്ടമായാണ് നടക്കുക. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നീ തീയ്യതികളിലായിരിക്കും വോട്ടെടുപ്പ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക