തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍. കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി നടത്തിയവര്‍ക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രിയുടെ പക്കലുണ്ട്. രണ്ട് തവണ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടും എം.ഡിക്കെതിരായി നടപടിയെടുത്തിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
വിജിലന്‍സ് അന്വേഷണമാണ് കണ്‍സ്യൂമര്‍ഫെഡിനെ തകര്‍ത്തത് അഴിമതി പുറത്ത് വരണമെങ്കില്‍ സി.ബി.ഐ. അന്വേഷണമാണ് ആവശ്യമെന്നും അനില്‍ കുമാര്‍ പറഞ്ഞു. തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ ജോയ് തോമസിനെതിരെ കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് സി.എന്‍ ബാലകൃഷ്ണനെതിരെയും ആരോപണങ്ങളുമായി അനില്‍ കുമാര്‍ എത്തിയിരിക്കുന്നത്.