| Monday, 18th March 2013, 5:36 pm

മന്ത്രി കെ ബാബുവിനെതിരെ 100 കോടിയുടെ അഴിമതി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുനവനന്തപുരം: എക്‌സൈസ് മന്ത്രി കെ. ബാബു 100 കോടി രൂപ മദ്യ കമ്പനികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി ആരോപണം. ബജറ്റ് ചര്‍ച്ചക്കിടെ നിയമസഭയില്‍ ബാബു എം പാലിശ്ശേരി എം.എല്‍.എയാണ് രേഖാമൂലം ആരോപണം ഉന്നയിച്ചത്. []

വില നിശ്ചയിക്കാന്‍ മദ്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് തുക കൈപ്പറ്റിയതെന്നും ദുബായില്‍ വെച്ച് ഈ തുക കൈമാറിയെന്നും മദ്യ വ്യവസായി വിജയ് മല്യ ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബാബു എം പാലിശേരി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ഷാഫി മേതത്തറിന് തുക കൈമാറിയതായും ബാബു എം പാലിശ്ശേരി ആരോപിച്ചു. സര്‍ക്കാരിന് ഈയിനത്തില്‍ 40 കോടി രൂപയാണ് സര്‍ക്കാരിന് ഈ അഴിമതിയെ തുടര്‍ന്ന് നഷ്ടമായതെന്നും എം.എല്‍.എ പറഞ്ഞു.

We use cookies to give you the best possible experience. Learn more