തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ യു. വി ജോസിനോട് വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി എസി മൊയ്ദീന്‍. നാളെ നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി വിശദീകരണം തേടിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രി ആരാഞ്ഞു. ഫ്‌ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നേരത്തെയും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ് ക്രസന്റിന് പകരം ഒപ്പിട്ടത് യു.എ.ഇ കോണ്‍സുല്‍ ജനറലാണെന്ന് നേരത്തെ പുറത്ത് വന്നിരുന്നു. ഉപകരാറിലാണ് റെഡ്ക്രസന്റിന് പകരം കേരളത്തിലെ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ഒപ്പിട്ടത്.
2019 ജൂലൈ 31നാണ് കരാറില്‍ ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കില്‍പ്പെട്ട സ്ഥലത്ത് 140ഓളം പേര്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുള്ളതാണ് കരാര്‍.
500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയം നിര്‍മിക്കാന്‍ ഉദ്ദേശിച്ച ടെന്‍ഡര്‍ മുഖേനയാണ് ഇതിലേക്ക് യുണിടാകിനെ തെരഞ്ഞെടുത്തതെന്നും കരാറില്‍ പറയുന്നുണ്ട്.