|

സുധീഷിന്റെ വേറിട്ട വേഷം; മൈന്‍ഡ്പവര്‍ മണിക്കുട്ടന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്‌ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസ്, സുമേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണു ശര്‍മ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടൈനര്‍ ചിത്രം ‘മൈന്‍ഡ്പവര്‍ മണിക്കുട്ടന്റെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.

യുവതാരം ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളാണ്. പോസ്റ്ററില്‍ വളരെ സമ്പന്നമായ രീതിയിലുള്ള സുധീഷിനേയും മനീഷിനേയും കാണാം.

ജിനീഷ് – വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കപില്‍ ഗോപാലകൃഷ്ണനാണ്.

പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്‍, നിര്‍മ്മാണ നിര്‍വ്വഹണം: വിനോദ് പറവൂര്‍, ഗാനരചന: രാജീവ് ആലുങ്കല്‍, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, കലാ സംവിധാനം: കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍: മനേഷ് ഭാര്‍ഗവന്‍, പി.ആര്‍.ഒ: സുനിത സുനില്‍, സ്റ്റില്‍സ്: കാന്‍ചന്‍ ടി.ആര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: മനോജ്‌ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

content highlights;  Mindpower Manikuttan first look poster is out