ന്യൂദല്‍ഹി: പതിനായിരങ്ങളുടെ പ്രശംസ ഏറ്റുവാങ്ങി ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റിന് പിന്നിലെ വൈറോളജിസ്റ്റ് മിനല്‍ ദഖാവെ ഭോസാലെ.
വ്യവസായപ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, നടി സോണി റസ്ദാന്‍ തുടങ്ങി നിരവധി പേരാണ് ഭോസാലെയുടെ പരിശ്രമത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്.
കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകള്‍ നിര്‍മ്മിക്കാനും വില്‍ക്കാനും പൂര്‍ണ്ണ അംഗീകാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായ പൂനെയിലെ മൈലാബ് ഡിസ്‌കവറിയുടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ചീഫാണ് എം.എസ് ഭോസാലെ എന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കോവിഡ് -19 ടെസ്റ്റിംഗ് കിറ്റുകളുടെ വിലയുടെ നാലിലൊന്ന് വിലയില്‍ 100 സാമ്പിളുകള്‍ പരീക്ഷിക്കാന്‍ കഴിയുന്ന കിറ്റ് സൃഷ്ടിക്കുന്നതില്‍ മോളിക്യുലര്‍ ഡയഗ്‌നോസ്റ്റിക് കമ്പനി വിജയം കണ്ടെത്തിക്കഴിഞ്ഞു. 1200 രൂപ ചിലവ് മാത്രമേ ഇതിന് വരുള്ളൂ.
പാത്തോ ഡിറ്റക്റ്റ് എന്ന കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റ് രൂപകല്‍പ്പന ചെയ്ത ടീമിന് എം.എസ് ഭോസാലെയാണ് നേതൃത്വം നല്‍കിയത്. പ്രസവിക്കുന്നതിന് ഒരു ദിവസം മുമ്പ്, മാര്‍ച്ച് 18 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വിലയിരുത്തുന്നതിനായി കിറ്റ് സമര്‍പ്പിച്ചു.
” അത് വളരെ അത്യാവശ്യമായിരുന്നു, അതുകൊണ്ട് ഞാനാ വെല്ലുവിളി ഏറ്റെടുത്തു. എനിക്ക് എന്റെ രാജ്യത്തെ സേവിക്കണം,” അവര്‍ ബി.ബി.സിയോട് പറഞ്ഞു.
ആറ് ഏഴ് മണിക്കൂറുള്ള മറ്റ് ടെസ്റ്റുകളെ താരതമ്യപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ രണ്ടര മണിക്കൂറാണ് കോവിഡ് 19 പരിശോധനയ്ക്ക് എടുക്കുന്നത്. വികസന പ്രക്രിയകളിലെ ഞങ്ങളുടെ വൈദഗ്ധ്യവും ഫാസ്റ്റ് മോഡ് ആക്ടിംഗ് റീജന്റ്‌സും ഉപയോഗിച്ചാണ് ഞങ്ങള്‍ ഇത് ചെയ്തത്, ”അവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ