കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ആസ്റ്റര്‍ മിംസിന്റെ മൊബൈല്‍ ക്ലിനിക്ക്
COVID-19
കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ആസ്റ്റര്‍ മിംസിന്റെ മൊബൈല്‍ ക്ലിനിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2020, 6:37 pm

കോഴിക്കോട് : നാട് കോവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സൗജന്യ മെഡിക്കല്‍ പരിശോധനകളുമായി ആസ്റ്റര്‍ മിംസിന്റെ മൊബൈല്‍ ക്ലിനിക്ക് സഞ്ചാരം തുടങ്ങി. ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസിന്റെ മൊബൈല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് ക്യാംപുകള്‍ നടത്തുന്നത്. കോഴിക്കോട് സി.ഡി.എ കോളനിയില്‍ തുടങ്ങിയ മൊബൈല്‍ ക്ലിനിക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ക്യാമ്പ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.

നാടെങ്ങും കോവിഡിനെ പ്രതിരോധിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ കോര്‍പറേഷനുള്ളില്‍ സംഘടിപ്പിക്കുന്ന ആസ്റ്റര്‍ മിംസിന്റെ മെഡിക്കല്‍ ക്യാംപ് മാതൃകാപരമാണെന്ന് മേയര്‍ പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിച്ച് കൂടുതല്‍ ക്യാമ്പുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സമീപ ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സി.ഒ.ഒ സമീര്‍ പി.ടി പറഞ്ഞു. കൊറോണ ലക്ഷണങ്ങള്‍, ഷുഗര്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പരിശോധനകളാണ് ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കുന്നത്. ഡോ. വേണുഗോപാലന്‍ പി. പി (എമര്‍ജന്‍സി വിഭാഗം ഹെഡ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ബിജു (വാര്‍ഡ് കൗണ്‍സിലര്‍), മാത്യു (സെന്റ് അല്‍ഫോന്‍സ പാലിയേറ്റീവ് കെയര്‍), ഈസ (മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക